NationalNewsRECENT POSTS
ഹര്‍ദിക് പട്ടേലിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: പട്ടേല്‍ സംവരണ പ്രക്ഷോഭത്തിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിന് സുപ്രീം കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. മാര്‍ച്ച് ആറു വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റീസുമാരായ യു.യു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ദിക്കിന് ജാമ്യം അനുവദിച്ചത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ദിക്കിന്റെ ഹര്‍ജിയില്‍ ഗുജറാത്ത് സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. 2015 ല്‍ ആണ് കേസെടുത്തത്. കേസില്‍ അന്വേഷണം നടക്കുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി നിങ്ങള്‍ കേസിനു പുറത്ത് ഇരിക്കുകയായിരുന്നോയെന്ന് കോടതി രൂക്ഷഭാഷയില്‍ ചോദിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News