കോട്ടയം: ഒരു സിനിമയല്ല ഒരാെന്നര പടത്തിനുള്ള വിഭവങ്ങളാണ് കോട്ടയത്തിന്റെ തനത് ക്നാനായ കല്യാണത്തിനുള്ളത്. ചന്ദം ചാർത്തും കാർന്നോൻമാരുടെ സ്മോളടിയുമൊക്കെയായി സംഗതി കൊഴുക്കും. ഇതിനാെക്കെ പുറേമേ ക്നാ പെണ്ണിന് വരനായി പഞ്ചാബി യുവാവു കൂടിയെത്തിയാലോ സംഗതി പാെളിയ്ക്കും
കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രം ഹാപ്പി സർദാർ ആണ് ക്നാനായ കല്യാണം ഹാസ്യത്തിെൻറെ അകമ്പടിയോടെ സ്ക്രീനിലെത്തിയ്ക്കുന്നത്. പൂർണ്ണമായും ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള കുടുംബചിത്രം ആണ് ഒരുക്കിയിരിയ്ക്കുന്നതെന്ന് സംവിധായകരായ സുധീപ് ജോഷിയും, ഗീതികയും. പറയുന്നു.കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും .
പുതുമുഖം മെറിൻ ഫിലിപ്പ് നായികയായ ചിത്രത്തിൽ സിദ്ദിഖ്, ഹിന്ദി നടൻ ജാവേദ് ജാഫ്രി, ഷറഫുദ്ദീൻ, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, കരിക്ക് ഫെയിം സെബൂട്ടി അടക്കമുള്ള വമ്പൻ താരനിരയും വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. റിയല സ്റ്റിക്കായ സമകാലീന ചിത്രങ്ങളുടെ ആഖ്യാനത്തിൽ നിന്ന് വ്യത്യസ്തമാണെങ്കിലും എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടും വിധമുള്ള ആക്ഷനും, റൊമാൻസും എല്ലാം ഹാപ്പി സർദാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും ഇവർ വ്യക്തമാക്കുന്നു.
കോട്ടയം സ്വദേശിയായ സുദീപും, ഗീതികയും മാധ്യമ പ്രവർത്തനരംഗത്ത് നിന്നുമാണ് സിനിമ സംവിധാന രംഗത്തേക്ക് എത്തുന്നത്. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായാണ് ദമ്പതിമാരായ സംവിധായകർ ഒരു സിനിമ ഒരുക്കുന്നതെന്നതും ഹാപ്പി സർദാറിനെ ശ്രദ്ധേയമാക്കുന്നു.