24.7 C
Kottayam
Sunday, November 17, 2024
test1
test1

നാവില്‍ മുടി വളര്‍ച്ച! സ്ട്രോക്കിന് പിന്നാലെ രോഗി നേരിട്ട അപൂര്‍വ പ്രതിഭാസം

Must read

ന്യൂഡല്‍ഹി: രക്തം കട്ടപിടിക്കുന്നതിന്റെ ഭാഗമായി തലച്ചോറിലേക്കുള്ള ഓക്സിജനും രക്തവിതരണവും തടസപ്പെടുന്ന അവസ്ഥയാണ് സ്ട്രോക്ക്. ഉടനടി വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ രോഗിയുടെ ജീവന്‍ പോലും അപകടത്തിലാകുന്ന അവസ്ഥയാണിത്. സ്ട്രോക്ക് സംഭവിച്ചതിന് പിന്നാലെ രോഗിയുടെ നാക്ക് കറുത്തു പോയ സംഭവമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. സ്ട്രോക്കിനെ അതിജീവിക്കുന്ന രോഗിക്ക് പിന്നീടുള്ള ജീവിത കാലയളവില്‍ പല പ്രത്യാഘാതങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പല പരിണിതഫലങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അപൂര്‍വമായ ഒന്നാണ് നാവിന് സംഭവിക്കുന്ന ഈ രോമവളര്‍ച്ച.

ഇന്ത്യയില്‍ തന്നെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സ്ട്രോക്ക് ബാധിച്ചതിന് പിന്നാലെ 50കാരനായ രോഗിയുടെ ശരീരത്തിന്റെ ഇടതുവശം തളര്‍ന്നിരുന്നു. ആഹാരം കഴിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണ് രോഗിക്ക് നല്‍കിയിരുന്നത്. എന്നാല്‍ മാസങ്ങള്‍ ശേഷം രോഗിയുടെ നാവില്‍ അസ്വാഭാവികമായ ഒന്ന് ശ്രദ്ധിക്കപ്പെട്ടു. നാവിന് മുകളില്‍ രോമങ്ങള്‍ വളരുകയാണെന്ന് തിരിച്ചറിഞ്ഞതോടെ രോഗിയെ ത്വക്ക് രോഗവിദഗ്ധനെ കാണിച്ചു. മഞ്ഞ നിറത്തോട് കൂടി കറുത്ത മുടി നാവില്‍ രൂപപ്പെടുകയാണ് ചെയ്യുന്നത്. ലിംഗുവ വില്ലോസ നിഗ്ര എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുക. 18 മില്ലിമീറ്റര്‍ നീളത്തില്‍ വരെ ഈ മുടി വളര്‍ന്നേക്കാമെന്ന് പറയപ്പെടുന്നു.

സ്വാദ് മുകുളങ്ങള്‍ അടങ്ങിയ പാപ്പില്ല എന്നറിയപ്പെടുന്ന ബാക്ടീരിയ മൂലം നാവിന്റെ ഉപരിതലത്തിലെ ചെറിയ മുഴകള്‍ അടഞ്ഞുപോകുമ്‌ബോഴാണ് ഇത്തരത്തില്‍ കറുത്ത രോമകൂപങ്ങള്‍ ഉണ്ടാകുന്നത്. കഴിക്കുന്ന ഭക്ഷണം മുടിയില്‍ ചിതറിക്കിടക്കുമ്‌ബോള്‍ ഇത് മഞ്ഞനിറം നല്‍കുന്നതിനും കാരണമാകും. ശരീരത്തെ സംബന്ധിച്ച് കാര്യമായ ദോഷമൊന്നും വരുത്തുന്നില്ലെങ്കിലും രോഗിക്ക് ഇതുമൂലം വലിയ അസ്വസ്ഥതയാണ് അനുഭവപ്പെടുക.

യീസ്റ്റും ബാക്ടീരിയയും തമ്മില്‍ ഒത്തുചേരുമ്പോള്‍ അവ നിറവ്യത്യാസത്തിനും രോമങ്ങള്‍ക്ക് സമാനമായ വസ്തുക്കള്‍ രൂപപ്പെടുന്നതിനും കാരണമാകാറുണ്ട്. ചില പാപ്പില്ലകള്‍ കെരാറ്റിന്‍ ഉത്പാദിപ്പിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുടിയില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് കെരാറ്റിന്‍. സ്ട്രോക്ക് ബാധിച്ചതിന് പിന്നാലെ രോഗിക്ക് സംഭവിച്ചതും ഇത് തന്നെയാകാമെന്നാണ് വിലയിരുത്തല്‍.

പുകവലി, കൊക്കെയ്ന്റെ ഉപയോഗം, മദ്യപാനം, നിര്‍ജ്ജലീകരണം, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ മൂലവും നാവില്‍ കറുത്ത രോമങ്ങള്‍ രൂപപ്പെട്ടേക്കാം. ഭക്ഷണം കഴിക്കുന്നതില്‍ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്ന ആളുകളിലും ഡയറ്റ് സ്വീകരിക്കുന്നവരിലും സാധാരണയായി ഇത് സംഭവിക്കാറുണ്ട്.

ഭൂരിഭാഗം കേസുകളിലും 40 വയസിന് താഴെയുള്ളവരിലാണ് കറുത്ത രോമമുള്ള നാവ് കാണപ്പെടാറുള്ളത്. 13 ശതമാനം ആളുകളിലും ഇത് സംഭവിച്ചേക്കാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശരിയായ ചികിത്സാ രീതികളിലൂടെ രോഗത്തിന് പരിഹാരമുണ്ടാകുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 20 ദിവസം കൊണ്ട് രോഗശാന്തി ലഭിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സ്ട്രോക്ക് സംഭവിക്കുന്നത് മൂലം രോഗിക്ക് മറ്റ് പല പാര്‍ശ്വഫലങ്ങളും ഉണ്ടാകാറുണ്ട്. വായിക്കാന്‍, ഭക്ഷണം കഴിക്കാന്‍, സംസാരിക്കാന്‍ എന്നിവയ്ക്കെല്ലാം സ്ട്രോക്ക് ബാധിച്ചതിന് ശേഷം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഓര്‍മ്മ നഷ്ടപ്പെടുക, കാഴ്ച മങ്ങുക, മരവിപ്പ്, സംസാരം ഇടറുക, പേശി ബലഹീനമാകുക എന്നിവയും സ്ട്രോക്കിന്റെ പരിണിത ഫലങ്ങളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പരിശീലനത്തിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: ആലപ്പുഴയിൽ കായിക അദ്ധ്യാപകൻ അറസ്റ്റിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായിക അദ്ധ്യാപകൻ പിടിയില്‍. ആലപ്പുഴ മാന്നാറിലാണ് സംഭവം. മാന്നാർ കുട്ടംപേരൂർ എസ്എൻ സദനം വീട്ടിൽ എസ് സുരേഷ് കുമാറിനെ (കുമാർ 43) യാണ് അറസ്റ്റ്...

'തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ ​വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നു': കോൺഗ്രസിനെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോൺ​ഗ്രസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെര‍ഞ്ഞെടുപ്പ് തോൽക്കുമെന്നായപ്പോൾ വർ​ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് സുരേന്ദ്രൻ വിമർശിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ടതിനെ കുറിച്ച് വിഡി സതീശന് മറുപടിയില്ല. വർ​ഗീയ ശക്തികളുടെ...

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കൊച്ചി:കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചേരാനല്ലൂർ വലിയ കുളത്തിലാണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചത്. കടവന്ത്ര സ്വദേശി ഡിയോ (19) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം ഉണ്ടായത്.വിദ്യാര്‍ത്ഥി അപകടത്തിൽപ്പെട്ടത് കണ്ട് മറ്റു...

കൊച്ചിയിൽ ഞാനിനി ഇല്ല, ആരോടും പരിഭവവുമില്ല: ബാല

കൊച്ചി: നഗരത്തിൽ നിന്നും താമസം മാറിയതായി അറിയിച്ച് നടന്‍ ബാല. കഴിഞ്ഞ കുറേക്കാലത്തെ കൊച്ചി ജീവിതം അവസാനിപ്പിച്ചാണ് തന്‍റെ ഭാര്യ കോകിലയ്ക്ക് ഒപ്പം ബാല താമസം മാറിയത്. താന്‍ ചെയ്യുന്ന നന്മകള്‍ ഇനിയും...

കാനഡയിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി 24 മണിക്കൂർ പ്രതിവാര തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു

ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വര്‍ഷം ആദ്യം യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.