KeralaNews

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; വീട്ടമ്മയുടെ കഴുത്തില്‍ വടിവാള്‍ വെച്ച് സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരം: ചെമ്പഴന്തിയില്‍ വീട്ടില്‍ ഗുണ്ടാ ആക്രമണം. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. വീടിന് സമീപമുള്ള കടയിലെത്തിയ സംഘം വീട്ടമ്മയുടെ കഴുത്തില്‍ വടിവാള്‍ വച്ച് സ്വര്‍ണം കവര്‍ന്നു.

തുടര്‍ന്ന് വീടും വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറും ആക്രമി സംഘം തകര്‍ത്തു. സംഭവത്തില്‍ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കരിക്ക് രതീഷ്, അഖില്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് കാറിലെത്തി ആക്രമണം നടത്തിയതെന്ന് വീട്ടമ്മയുടെ മൊഴിയില്‍ പറയുന്നു. സമാന രീതിയില്‍ ആക്രമണം നടത്തി സ്വര്‍ണം കവര്‍ന്നതിന് നേരത്തെയും ഇവരുടെ പേരില്‍ കേസുകളുണ്ട്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button