വിവാഹത്തലേന്ന് സ്വര്‍ണ്ണവും വിവാഹ വസ്ത്രങ്ങളും വാങ്ങാന്‍ പോയ പ്രതിശ്രുത വരനെ കാണാനില്ല; പരാതിയുമായി വധുവിന്റെ ബന്ധുക്കള്‍
പയ്യന്നൂര്‍: വിവാഹത്തലേന്ന് സ്വര്‍ണവും വിവാഹ വസ്ത്രങ്ങളും വാങ്ങാന്‍ പോയ പ്രതിശ്രുത വരനെ കാണാതായി. വയക്കര സ്വദേശിയും കോറോത്തെ താമസക്കാരനുമായ ഇരുപത്തിയഞ്ചുകാരനെയാണ് വിവാഹത്തലേന്ന് കാണാതായത്. തളിപ്പറമ്പ് ചെറിയൂരിലെ യുവതിയും യുവാവുമായുള്ള വിവാഹം തീരുമാനപ്രകാരം ഇന്നലെ നടക്കേണ്ടതായിരുന്നു. വധുവിന്റെ വീട്ടില്‍ രണ്ടായിരം ക്ഷണിതാക്കള്‍ക്കുള്ള ബിരിയാണിയുള്‍പ്പെടെയുള്ള വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ചിരുന്നു.
അപ്പോഴാണ് വരനെ കാണാനില്ലെന്ന വിവരമറിഞ്ഞത്. തിരുവോണ ദിവസം ഉച്ചയോടെ സ്വര്‍ണവും വസ്ത്രങ്ങളും വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വരന്‍ പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് വധുവിന്റെ ബന്ധുക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. തൊട്ടുപിന്നാലെ വരനെ കാണ്മാനില്ലെന്ന പരാതിയുമായി വരന്റെ ബന്ധുക്കളും പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി. കാണാതായത് മുതല്‍ വരന്റെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫാണ്.