KeralaNews

കടബാധ്യത: ഗ്രാഫിക്സ് ഡിസൈനർ, വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ:മാവേലിക്കരയിലെ പ്രമുഖ ഗ്രാഫിക്സ് ഡിസൈനറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കണ്ടിയൂർ ഗൗരി ശങ്കരത്തിൽ വിനയ കുമാർ (43) ആണ് മരിച്ചത്.വീട്ടിൽ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബാങ്കിൽ നിന്നും വായ്പ എടുത്തതുമായി ബന്ധപ്പെട്ട് ജപ്തി നടപടികൾ നേരിട്ട് കൊണ്ടിരിക്കുകയായിരുന്നു.കോറോണയെ തുടർന്ന് ഒന്നര വർഷത്തോളമായി ജോലി ഇല്ലാതിരുന്നതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതായി പറയുന്നു.മാവേലിക്കര കോടിക്കൽ ഗാർഡൻസിന് എതിർ വശം ശ്രീഗായത്രി എന്ന ഗ്രാഫിക്സ് ഡിസൈൻ സ്ഥാപനം നടത്തി വരികയായിരുന്നു.

മാവേലിക്കര കണ്ടിയൂരിൽ ഒരാൾ കൂടി ആത്മഹത്യ ചെയ്തു.കണ്ടിയൂർ പള്ളിയിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന രാജമ്മയുടെ മകൾ ലത (63) ആണ് മരിച്ചത്.
അവിവാഹിതയായ ലത പ്രായം ചെന്ന മാതാവിനോപ്പം വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. വാതിലുകൾ തുറക്കാതിരുന്നതിനെ തുടർന്ന് വീട്ടുടമയാണ് പോലീസിൽ വിവരം അറിയിച്ചത്.പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രാജമ്മയെ പൊലീസ് മാവേലിക്കര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button