വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 17.66 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
2020 സെപ്റ്റംബർ പത്തിന് സംഘടനയുടെ ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചതിന് പിന്നാലെയാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. എന്നാൽ, ഇ.ഡിയുടെ നടപടി ശക്തമായതിനെ തുടർന്ന് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ജീവനക്കാരെ പിരിച്ചുവിടുന്നതായി സംഘടന വ്യക്തമാക്കിയിരുന്നു.
അതേസമയം, കോടതി ആംനസ്റ്റി ഇന്ത്യക്ക് അനുകൂലമായാണ് നിലപാട് സ്വീകരിച്ചത്. സർക്കാർ ബോധപൂർവം ഇത്തരം മനുഷ്യാവകാശ സംഘടനകളെ ലക്ഷ്യംവയ്ക്കുകയും വേട്ടയാടുകയും ചെയ്യുന്നുവെന്ന് സംഘടന അറിയിച്ചിരുന്നു.
യു.കെയിൽ നിന്ന് പത്തുകോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിച്ചുവെന്ന പരാതിയിലും ആംനസ്റ്റിക്കെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.