KeralaNews

ആലുവയിൽ കാെല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ആലുവയിൽ കാെല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലായനിരുന്നു തീരുമാനം. അടിയന്തര ധനസഹയമായി ഒരു ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. മാതാപിതാക്കളുടെ സംയുക്ത അക്കൗണ്ടിൽ ആണ് തുക കൈമാറുക.

മന്ത്രിസഭയിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ:

സംസ്ഥാനത്തെ ഊർജ്ജിതമായ കാര്ഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് 2013 ലെ കമ്പനി നിയമപ്രകാരം കേരള അ​ഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കുന്നതിന് മന്ത്രിസഭ യോ​ഗം തീരുമാനിച്ചു. പ്രശ്സ്ത സിനിമ സംവിധായകരാ. കെ ജി ജോർജ്, എ മോഹൻ എന്നിവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം ചികിത്സാ സഹായം അനുവദിക്കും.

മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കൽ, നെടിയിരുപ്പ് എന്നീ വില്ലേജുകളിലെ 14.5 ഏക്കർ ഭൂമി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ ഇരുവശത്തും നിർമ്മാണത്തിന് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കുടിയൊഴിക്കപ്പെടുന്ന 64 കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജ് അനുവദിച്ചു.

മാലിന്യ സംസ്കരണ പ്ലാൻരുകൾ സ്ഥാപിക്കുന്നതിന് മാത്രമായി സർക്കാർ പുമ്പോക്ക് ഭൂമി തദ്ദേശ സ്വയം ഭരണ വകുപ്പിന് കൈമാറുന്നതിന് ജില്ലാ കളക്ടർമാർക്ക് അനുമതിനൽകും. കേരള സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങൾ, കമ്മീഷനുകൾ, കേരള സർക്കാർ നിയമിച്ച വിവിധ കമ്മിറ്റികൾ എന്നിവയിലെ പൊതുരേഖ സംഭരണം, വർ​ഗീകരണം, സംരക്ഷണം, ഭരണ നിർവഹണം, നിയന്ത്രണം എന്നിവ നിർവഹിക്കുന്നത് സംബന്ധിച്ച് വ്യവസ്ഥ ചെയ്ത് കൊണ്ടുള്ള കേരള സംസ്ഥാന പൊതുരേഖ സംരക്ഷണ നിയന്ത്രണ ബിൽ 2023 ന്റെ കരടിന് അം​ഗീകാരം നൽകി.

പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഓഗസ്റ്റ്‌ 7 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് സ്പീക്കർ എഎൻ ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമ്മേളനം 24ന് ആണ് അവസാനിക്കുന്നത്. പ്രധാനമായും നിയമ നിർമ്മാണത്തിനായുള്ള സമ്മേളനം12 ദിവസം ചേരുമെന്നും സുപ്രധാന ബില്ലുകൾ പരി​ഗണിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
സമ്മേളനത്തിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയതിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയും.

ആ​ഗസ്റ്റ് 11, 18 തീയതികൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കാണ് വിനിയോഗിക്കുന്നത്. 2023-ഓഗസ്റ്റ്‌ 21 തിങ്കളാഴ്ച നടത്തും. മറ്റ് ദിവസങ്ങളിലെ നിയമ നിർമ്മാണത്തിനായി മറ്റി വെക്കപ്പെട്ട സമയങ്ങളിൽ സഭ പരി​ഗണിക്കേണ്ട ബില്ലുകൾ ഏതൊക്കെയാണെന്ന് 7 ന് ചേരുന്ന കാര്യോപദേശക സമതി നിർദേശ പ്രകാരം ക്രമീകരിക്കും, . ഓഗസ്റ്റ്‌14നും 15നും സഭ ചേരില്ല എന്നും വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button