കൊച്ചി: കൊവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ആവശ്യമില്ലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെന്നും സമ്പര്‍ക്കം കണ്ടെത്താന്‍ വേണ്ടിയാണിതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടി നല്‍കവെ സര്‍ക്കാര്‍ വ്യക്തമാക്കി.
ടവര്‍ ലൊക്കേഷന്‍ മാത്രമെങ്കില്‍ പ്രശ്നമില്ലെന്നും കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കൊവിഡ് രോഗികളുടെ ടെലിഫോണ്‍ വിവരം ശേഖരിക്കാനുള്ള പോലീസ് തീരുമാനം വിവാദത്തിലായതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് ഹര്‍ജി സമര്‍പ്പിച്ചത്.
രോഗികളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും പോലീസ് ഇത് ദുരുപയോഗം ചെയ്‌തേക്കാമെന്നും ആക്ഷേപമുണ്ടായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News