നിങ്ങളുടെ ഫോണില്‍ ഈ ആപ്പുണ്ടോ? എങ്കില്‍ ഉടന്‍ നീക്കം ചെയ്യുക
ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്പുകളെല്ലാം ഗൂഗിളിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. എന്നാല്‍ ചില ആപ്പുകളില്‍ മാല്‍വെയറുകള്‍ കടന്നു കൂടാറുണ്ട്. ഈ നിരീക്ഷണവലയവും ബേധിച്ച് ക്യാംസ്‌കാനര്‍ എന്ന ആപ്ലിക്കേഷനില്‍ മാല്‍വെയറുകള്‍ കടന്നുകയറിയാണ് റിപ്പോര്‍ട്ട്. ഇത് ടെക്ക് ലോകത്തെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ചിത്ര രൂപത്തിലുള്ള ഡോക്യുമെന്റുകള്‍ പിഡിഎഫായി കണ്‍വേര്‍ട്ട് ചെയ്യുന്ന ആപ്പാണ് ക്യാംസ്‌കാനര്‍. ആപ്പില്‍ മാല്‍വെയറുകള്‍ കടന്നുകൂടുകയും ചില പെയ്ഡ് സര്‍വീസുകള്‍ക്കായി ഉപഭോക്താക്കളെ നിര്‍ബന്ധിക്കുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ട ഗൂഗിള്‍ അധികൃതര്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. ആപ്പ് ഫോണിലുണ്ടെങ്കില്‍ അതുകൊണ്ട് തന്നെ നീക്കം ചെയ്യുന്നതാണ് സുരക്ഷിതം.
കാസ്പ്പര്‍സ്‌കൈ ഗവേഷകരുടെ റിപ്പോര്‍ട്ട് പ്രകാരം ആപ്പില്‍ ട്രോജനാണ് കടന്നുകയറിയിരിക്കുന്നത്. ‘trojan-dropper.androidos.necro.n’ എന്ന ട്രോജന്‍ ഡ്രോപ്പര്‍ മൊഡ്യൂളാണ് ആപ്പില്‍ കയറിപ്പറ്റിയത്. 100 മില്യണിന് മുകളില്‍ ഡൗണ്‍ലോഡുകളാണ് ക്യാംസ്‌കാനറിന് ഉള്ളത്.