പുതുവത്സര സമ്മാനവുമായി ഗൂഗിള്‍ പേ; 202 മുതല്‍ 2020 രൂപ വരെ നേടാം
ദീപാവലി സമയത്ത് നടപ്പിലാക്കിയ സമ്മാന പദ്ധതികളുടെ ചുവട് പിടിച്ച് പുതുവത്സര സമ്മാനവുമായി ഗൂഗിള്‍ പേ. 2020 ഗെയിം എന്നാണ് പുതിയ ഗൂഗിള്‍ പേ ഓഫര്‍ സമ്മാനപദ്ധതിയുടെ പേര്. ഗൂഗിള്‍ പേ ഉപയോഗിച്ച് ബില്ലുകള്‍ അടയ്ക്കുകയോ പേയ്മെന്റുകള്‍ നടത്തുകയോ ചെയ്താല്‍ സ്റ്റാമ്പുകള്‍ ലഭിക്കും. ഏഴ് സ്റ്റാമ്പുകള്‍ ശേഖരിക്കുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക. 7 സ്റ്റാമ്പുകള്‍ കിട്ടികഴിഞ്ഞാല്‍ 202 മുതല്‍ 2020 രൂപ വരെ മൂല്യമുള്ള വൗച്ചറുകള്‍, സ്‌ക്രാച്ച് കാര്‍ഡുകള്‍ എന്നിവ ലഭിക്കും. ഈ പദ്ധതി ഗൂഗിള്‍ പേ ആപ്ലിക്കേഷനില്‍ ഇപ്പോള്‍ തന്നെ ആരംഭിച്ച് കഴിഞ്ഞു.
ഈ പുതിയ ഉപയോക്താക്കള്‍ ആപ്ലിക്കേഷന്‍ വഴി ആദ്യത്തെ പേയ്‌മെന്റ് നടത്തുമ്പോള്‍ ഒരു സ്റ്റിക്കര്‍ ലഭിക്കും. അവസാനമായി,സ്റ്റാമ്പുകള്‍ സമ്മാനമായി നല്‍കാനോ അഭ്യര്‍ഥിക്കാനോ കഴിയും. ഒരു സുഹൃത്ത് സ്വീകരിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ഗിഫ്റ്റ് ബോര്‍ഡില്‍ ഒരു സ്റ്റാമ്പ് ലഭിക്കുമെന്നാണ് ഗൂഗിള്‍ പേ അവകാശപ്പെടുന്നത്. ദീപാവലിക്ക് ഗൂഗിള്‍ പേയില്‍ പേമെന്റും, ബില്ലുകള്‍ അടച്ചു ശേഖരിക്കുന്ന സ്റ്റാമ്പുകള്‍ വച്ച് വലിയ സമ്മാനം നേടുവാനുള്ള അവസരമാണ് ഗൂഗിള്‍ പേ ഒരുക്കിയിരുന്നത്. ഇത് ഗൂഗിള്‍പേയുടെ ഇന്ത്യയിലെ പ്രചാരം കുത്തനെ വര്‍ദ്ധിപ്പിച്ചു.