32.8 C
Kottayam
Sunday, May 5, 2024

ക്രോം ആണോ ഉപയോഗിക്കുന്നുണ്ടോ ഇക്കാര്യങ്ങള്‍ ഉടന്‍ ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോയേക്കും

Must read

27 സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടുള്ള അപ്ഡേറ്റുകളുമായി ഗൂഗിൾ ക്രോമിന്റെ വേർഷൻ 104 ഗൂഗിൾ അവതരിപ്പിച്ചത് അടുത്തിടെയാണ്. ഇതിനു പിന്നാലെ പുതിയ സുരക്ഷാ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഉപഭോക്താക്കളോട് വീണ്ടും ക്രോം ബ്രൗസർ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് കമ്പനി എത്തിയത് കഴിഞ്ഞ ദിവസമാണ്. 11 സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ക്രോം ബ്രൗസർ അപ്ഡേറ്റ് ചെയ്യാൻ കമ്പനി പറയുന്നത്.

അപ്ഡേറ്റ് ചെയ്യുന്ന ക്രോം ബ്രൗസറിന്റെ വിശദാംശങ്ങൾ ഗൂഗിൾ പുറത്തുവിട്ടിട്ടുണ്ട്.  104.0.5112.101 മാക്ക്, ലിനക്‌സ് വേർഷനും 104.0.5112.102/101 വിൻഡോസ് വേർഷനുകളുമാണ്  നിലവിൽ എത്തിച്ചിരിക്കുന്നത്. പുതിയ അപ്ഡേറ്റുകളൊക്കെ ഇൻസ്റ്റാൾ ചെയ്യാനാകും. ഗൂഗിൾ കാണിച്ചിരിക്കുന്ന 11  സുരക്ഷാ പ്രശ്‌നത്തിൽ ഒന്ന് ഗുരുതരമാണ്. ഇതിൽ ആറെണ്ണം ഉയർന്ന തീവ്രതയുള്ള പ്രശ്നമാണ്. മൂന്നെണ്ണം ഇടത്തരം തീവ്രതയുള്ള പ്രശ്നമാണെന്നും ഗൂഗിൾ വേർതിരിച്ചു പറയുന്നുണ്ട്. ക്രോം നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ഗൂഗിൾ ഇതുവരെ വിശദമാക്കിയിട്ടില്ല. ഹാക്കർമാർക്ക് ദുരുപയോഗം ചെയ്യാൻ എളുപ്പത്തിൽ കഴിയുന്ന പ്രശ്നങ്ങളാണ് ഉള്ളതെന്നാണ് വിവരം.

ബ്രൗസർ ഓപ്പൺ ചെയ്ത്  വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു ഓപ്പൺ ചെയ്യണം. അതിൽ നിന്ന് ഹെൽപ്പ് തെരഞ്ഞെടുക്കുക. അതിൽ നിന്ന് എബൗട്ട് ഗൂഗിൾ ക്രോം തെരഞ്ഞെടുക്കണം. ഓപ്പൺ ആയി വരുന്ന പേജിൽ ഗൂഗിൾ ക്രോം ചിഹ്നത്തിന് താഴെയായി അപ്ഡേറ്റിങ് ഗൂഗിൾ ക്രോം എന്നൊരു ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യണം. അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ റീലോഞ്ച് ബട്ടൺ കാണാം. അതിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ ഗൂഗിൾ ക്രോം അപ്ഡേറ്റായിക്കൊളും.

നിങ്ങളുടെ ഗൂഗിളിൽ സ്വയമേവയുള്ള അപ്‌ഡേറ്റുകൾ ആക്ടിവ് ആണെങ്കിൽ ഈ പ്രോസസിന്റെ ആവശ്യമില്ല.ക്രോം സ്വന്തമായി അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യും. അങ്ങനെ സംഭവിക്കാൻ കുറച്ച് ആഴ്‌ചകൾ എടുത്തേക്കാം. അതിനാൽ ഇപ്പോൾ തന്നെ അപ്‌ഡേറ്റ് സ്വമേധയാ ഇൻസ്റ്റാൾ ചെയ്യുന്നതാണ് നല്ലത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week