CrimeKeralaNews

സ്വർണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. അനീഷ് മുഹമ്മദ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഇൻസ്പെക്ടർമാരാണ്. ഡയറക്ടറേറ്റ് റെവന്യു ഇന്റലിജന്റ്സ് (ഡി.ആർ ഐ)ആണ് ഇവരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളം വഴി അടുത്ത കാലത്ത് നടന്ന സ്വർണ്ണ കള്ളക്കടത്തുകളിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസവും 4.8 കിലോ സ്വർണ്ണം വിമാനത്താവളത്തിന് പുറത്തുനിന്ന് പിടിച്ചെടുത്തിരുന്നു. അതേദിവസം വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോ​ഗസ്ഥരാണ് സ്വർണം ക്ലിയർ ചെയ്ത് കൊടുത്തതെന്നാണ് വിവരം. സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്തു, ഇവരുടെ അറിവോടു കൂടി വിവിധ റാക്കറ്റുകൾ വഴി വരുന്ന സ്വർണം വിമാനത്താവളത്തിന് പുറത്ത് പരിശോധന കൂടാതെ എത്തിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട ഒരു ഓഡിയോ സന്ദേശം ലഭിച്ചിട്ടുണ്ട്. 80 കിലോ സ്വർണം തങ്ങൾ വഴി കടത്തിത്തന്നില്ലേ എന്ന് ഒരു കസ്റ്റംസ് ഉദ്യോ​ഗസ്ഥൻ ചോദിക്കുന്നതെല്ലാം ഓഡിയോ സന്ദേശത്തിലുണ്ട്. കഴിഞ്ഞ കുറേ കാലമായി വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോ​ഗസ്ഥരുടെ സഹായത്തോടെ വിവിധ റാക്കറ്റുകൾ സ്വർണം കടത്തിയെന്നാണ് പുറത്തുവരുന്നത്. എന്നാൽ റാക്കറ്റുകൾ തമ്മിലുള്ള തർക്കമാണ് സ്വർണക്കടത്ത് പുറത്തുവരാൻ കാരണം. ഈ തർക്കമാണ് റെവന്യു ഇന്റലിജന്റ്സിന്റെ ശ്രദ്ധയിൽ വരാനും അറസ്റ്റിലേക്ക് നയിക്കാനും കാരണമായത്. പ്രതികളെ വൈദ്യപരിശോധനയ്ക്കായി എറണാംകുളം ജനറൽ ആശുപത്രിയിൽ ​ഹാജരാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button