കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ കളളക്കടത്ത് കേസിന് പിന്നാലെ കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട. മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നരക്കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണത്തിന്റെ ഉറവിടം സംബന്ധിച്ച് യാത്രക്കാരെ ചോദ്യം ചെയ്ത് വരികയാണ്.
മിശ്രിത രൂപത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലുമായിരുന്നു പിടിച്ചെടുത്ത സ്വര്‍ണം. മലപ്പുറം സ്വദേശി ടി പി ജിഷാര്‍, കോടഞ്ചേരി സ്വദേശി അബ്ദുള്‍ ജലീല്‍, കൊടുവളളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിന് രാജ്യാന്തര മാനം കൈവന്ന പശ്ചാത്തലത്തില്‍ കേസ് എന്‍ഐഎ ഏറ്റെടുത്തിരിക്കുകയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണോ സ്വര്‍ണം കടത്തുന്നത് എന്നത് അടക്കമുള്ള വിഷയങ്ങളാണ് എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ വരുന്നത്.