തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഈ മാസത്തെ ആദ്യത്തെ വില ഇടിവാണ് ഇത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില ഉയരുകയായിരുന്നു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,760 രൂപയാണ്.
ഇന്നലെ ഒരു പവന് 240 രൂപ വർധിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില 1280 രൂപയാണ് വർധിച്ചത്. സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതോടെ സ്വർണവില ജൂലൈ 23 ന് കുത്തനെ കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ശനിയാഴ്ച മുതൽ സ്വർണവില ഉയരുകയാണ്.
വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,470 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5355 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്
കഴിഞ്ഞ പത്ത് സ്വർണവില ഒറ്റനോട്ടത്തിൽ
ജൂലൈ 23 – ഒരു പവന് സ്വർണത്തിന് 2000 രൂപ കുറഞ്ഞു. വിപണി വില 51,960 രൂപ
ജൂലൈ 24 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,960 രൂപ
ജൂലൈ 25 – ഒരു പവന് സ്വർണത്തിന് 760 രൂപ കുറഞ്ഞു. വിപണി വില 51,200 രൂപ
ജൂലൈ 26 – ഒരു പവന് സ്വർണത്തിന് 800 രൂപ കുറഞ്ഞു.വിപണി വില 50,400 രൂപ
ജൂലൈ 27 – ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു.വിപണി വില 50,600 രൂപ
ജൂലൈ 28 – സ്വർണവിലയിൽ മാറ്റമില്ല. .വിപണി വില 50,600 രൂപ
ജൂലൈ 29- ഒരു പവന് സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 50,720 രൂപ
ജൂലൈ 30- ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 50,560 രൂപ
ജൂലൈ 31- ഒരു പവന് സ്വർണത്തിന് 640 രൂപ ഉയർന്നു. വിപണി വില 51,200 രൂപ
ഓഗസ്റ്റ് 1 – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ
ഓഗസ്റ്റ് 2 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ
ഓഗസ്റ്റ് 3 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ