കൊച്ചി:കേരളത്തിൽ സ്വർണവില കൂടി. ഗ്രാമിനു 30 രൂപയും പവനു 240 രൂപയുമാണ് ഇന്നു കൂടിയത്. ഒരു ഗ്രാമിനു 4,470 രൂപയും ഒരു പവനു 35,760 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിനു 20 രൂപയും ഒരു പവനു 160 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിനു 4,440 രൂപയും പവനു 35,520 രൂപയുമാണ് ഇന്നലത്തെ വില.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 34160 രൂപയാണ്. ജൂൺ 6,7,8 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
സ്വർണത്തിന്റെ ആഗോള വിപണിയിലെ ശക്തമായ വില വർദ്ധനവിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും സ്വർണ്ണ വില പുതിയ ഉയരത്തിലെത്തിയത്. എംസിഎക്‌സിൽ ഓഗസ്റ്റ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.1 ശതമാനം ഉയർന്ന് 10 ഗ്രാമിന് 48,333 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ ഉയർന്ന നിരക്കായ 48,289 രൂപ മറികടന്നു.
വെള്ളി നിരക്ക് 0.14 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 48,716 രൂപയായി. ആഗോള വിപണി ആഗോള വിപണിയിൽ സ്‌പോട്ട് സ്വർണ വില 0.2 ശതമാനം ഉയർന്ന് 1,769.59 ഡോളറിലെത്തി. കഴിഞ്ഞ ദിവസം നിരക്ക് 1,773 ഡോളറിലെത്തിയിരുന്നു. ഇത് 2012 ന്റെ അവസാനത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. യുഎസ് സ്വർണ്ണ ഫ്യൂച്ചർ 0.4 ശതമാനം ഉയർന്ന് 1,789.20 ഡോളറിലെത്തി.
വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 828.92 ഡോളറും വെള്ളി മാറ്റമില്ലാതെ 17.96 ഡോളറുമാണ്. എട്ട് വർഷത്തിനിടെ ആദ്യം ആഗോള വിപണിയിൽ ഏകദേശം എട്ട് വർഷത്തിനിടെ ആദ്യമായാണ് സ്വർണ വില ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയരുന്നത്. ലോകമെമ്പാടുമുള്ള കൂടുതൽ ഉത്തേജക നടപടികളും കൊറോണ വൈറസ് കേസുകളുടെ വർദ്ധനവുമാണ് സ്വർണ നിക്ഷേപത്തിന്റെ ആവശ്യകത ഉയർത്തിയതും വില ഉയരാൻ കാരണമായി