കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4,540 രൂപയും പവന് 36,320 രൂപയുമായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. തിങ്കളാഴ്ച പവന് 80 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
ഫെബ്രുവരി ഒന്നിന് 35920 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാം തീയതി പവന് 160 രൂപ വര്‍ദ്ധിച്ച് 36080 രൂപയായി. പിന്നീട് മാറ്റമില്ലാതെ മൂന്നു ദിവസം ഈ വിലയില്‍ തുടര്‍ന്ന് സ്വര്‍ണം കഴിഞ്ഞ ദിവസം വീണ്ടും വര്‍ദ്ധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു പവന് സ്വര്‍ണത്തിന് 80 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും വര്‍ദ്ധിക്കുകയായിരുന്നു.
ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കിയ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം സ്വര്‍ണത്തിന്റെ മൂല്യം വര്‍ദ്ധിച്ച് വരികയാണ്. 2007 ല്‍ 10,000 രൂപ പവന് വിലയുണ്ടായിന്ന സ്വര്‍ണത്തിന് ഇന്ന് 35,000ത്തിന് മുകളിലാണ് വില. സ്വര്‍ണവിലയുടെ ഈ വളര്‍ച്ച തന്നെയാണ് ഇത്തരത്തില്‍ നിക്ഷേപത്തിന് പ്രിയപ്പെട്ടതാക്കുന്നത്.
കേരളത്തില്‍ സ്വര്‍ണവിലയിലെ പ്രതിദിന ചലനത്തിന് നിരവധി കാരണങ്ങളുണ്ട്. ലോഹത്തിനുള്ള അന്താരാഷ്ട്ര ഡിമാന്‍ഡാണ് ഇതില്‍ ഏറ്റവും വലുത്. സംസ്ഥാനത്ത് സ്വര്‍ണത്തിന് ആവശ്യം കുറയുന്നത് നാം നിരന്തരം കണ്ടുവരുന്നു. ഇത് വില ഡിമാന്‍ഡ് കുറയുന്നതിന് കാരണമായി. കേരളത്തിലെ സ്വര്‍ണ്ണ വിലയെ ബാധിക്കുന്ന മറ്റൊരു ഘടകം രൂപയുടെ മൂല്യത്തിലുള്ള വ്യത്യാസമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോള്‍, സ്വര്‍ണ വില കുറയുന്നു.
അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായാണ് കേരളത്തിലെ സ്വര്‍ണവില പ്രധാനമായും മാറുന്നത്. അതിനാല്‍, അന്താരാഷ്ട്ര വില ഉയരുകയാണെങ്കില്‍, കേരളത്തില്‍ സ്വര്‍ണ വില ഉയരും, തിരിച്ചും. അതുപോലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞാല്‍ കേരളത്തിലും വില കുറയും.