തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില (Gold Price) വീണ്ടും കുതിച്ചുയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വീണ്ടും എത്തിയിരിക്കുന്നത്. ഇന്നലെ 40 രൂപ ഗ്രാമിന് ഇടിവുണ്ടായ ശേഷമാണ് ഇന്ന് വീണ്ടും ഗ്രാമിന് 40 രൂപ കൂടി ഇരിക്കുന്നത്.
ഇന്നത്തെ സ്വർണ്ണവില (Kerala Gold Price) ഗ്രാമിന് 4770 രൂപയാണ്. ഇന്നലെ 4730 രൂപയിലായിരുന്നു സ്വർണ്ണത്തിന്റെ വിപണനം. ഒരു പവൻ സ്വർണത്തിന് വില ഇന്ന് 38160 രൂപയാണ്. മാർച്ച് രണ്ടിനും ഇതായിരുന്നു സ്വർണ്ണത്തിന്റെ വില.ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയുടെ വർദ്ധനവ് വിലയിൽ ഉണ്ടായി.
925 ഹോൾമാർക്ക് വെള്ളി വിലയിൽ മാറ്റം ഉണ്ടായിട്ടില്ല. 100 രൂപയാണ് ഗ്രാമിന് വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 73 രൂപയാണ് ഇന്നത്തെ വില.
റഷ്യ-യുക്രൈന് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. റഷ്യ – യുക്രൈന് ആശങ്കകള്‍ വീണ്ടും ഉയര്‍ന്നതോടെയാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില പെട്ടന്ന് വര്‍ദ്ധിച്ചത്. യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 3.02 ശതമാനത്തോളം വര്‍ദ്ധിച്ചിരുന്നു.
ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ ഒരു പവന് സ്വര്‍ണത്തിന് 35,920 രൂപയായിരുന്നു വില. ഇതായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഫെബ്രുവരി 24-ാം തിയതി സ്വര്‍ണ വില പവന് 37,800 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒറ്റ മാസം കൊണ്ട് സ്വര്‍ണ വിലയില്‍ പവന് 1,680 രൂപയുടെ വര്‍ധനയാണുണ്ടായത്.
യുദ്ധ ഭീതിയുടെ തുടക്കത്തില്‍ വില ഉയര്‍ന്നെങ്കിലും പിന്നീട് ഔണ്‍സിന് 1,854.05 ഡോളറിന് താഴേക്ക് വില ഇടിഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും വില കുതിക്കുന്നുണ്ട്. 2022 ജനുവരി ആദ്യം മുതല്‍ തന്നെ കൂടിയും കുറഞ്ഞും അസ്ഥിരമായിരുന്നു സ്വര്‍ണവില.
ജനുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 36,360 രൂപയായിരുന്നു വില. പിന്നീട് വില ഇടിഞ്ഞ് ജനുവരി 10-ാം തിയതി പവന് 35,600 രൂപയായി മാറിയിരുന്നു. ജനുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേ സമയം ജനുവരി 26-ാം തിയതി പവന് 36,720 രൂപയായി വില ഉയര്‍ന്നിരുന്നു. പിന്നീട് വില ഇടിഞ്ഞു.