തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റെക്കോർഡിട്ട് കുതിച്ച് സ്വർണവില. ഒറ്റ ദിവസം കൊണ്ട് 600 രൂപയാണ് വർദ്ധനവുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 5810 രൂപയാണ്. ഇതോടെ പവന് 46480 രൂപയായി ഉയർന്നു. 45920 രൂപയായിരുന്നു ഇതിന് മുമ്പ് പവന്റെ ഉയർന്ന വില. സ്വർണത്തിന്റെ രാജ്യാന്തര വില 2020 ഡോളർ ആണ്. ഗ്രാമിന് 75 രൂപയാണ് കൂടിയത്.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യാന്തര വിപണിയിൽ സ്വർണം കുതിക്കുകയാണ്. കഴിഞ്ഞയാഴ്ചയിൽ തന്നെ ട്രോയ് ഔൺസിൻ്റെ നിരക്ക് 2,000 ഡോളർ നിലവാരം മറികടന്നു. ഇന്നലെ ന്യൂയോർക്ക് കമ്മോഡിറ്റി എക്സ്ചേഞ്ചിൽ, ഒരു ടോയ് ഔൺസ് സ്വർണത്തിൽ ഒരു ശതമാനം വർധനയോടെ 2,028 ഡോളറിലാണ് വ്യാപാരം നടന്നത്. ആറ് മാസക്കാലയളവിലെ ഉയർന്ന നിരക്കുകളാണിത്.
അമേരിക്കൻ സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്ക് താഴുന്നതും ഡോളർ സൂചികയിൽ തിരുത്തൽ നേരിടുന്നതുമാണ് രാജ്യാന്തര വിപണിയിൽ സ്വർണ നിരക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകങ്ങൾ. ഇതിൻ്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും കാണാനാകുന്നത്. രാജ്യാന്തര വിപണിയിലെ നീക്കത്തിൻ്റെ അതേ തോതിൽ ഇവിടെയും സ്വർണ നിരക്ക് ഉയരുമോയെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്.
വെള്ളിയുടെ നിരക്കിലും ഇന്ന് വർധന രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയിൽ 0.70 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ നിരക്ക് 82.20 രൂപയായി ഉയർന്നു. സമാനമായി എട്ട് ഗ്രാം വെള്ളിയുടെ നിരക്ക് 657.60 രൂപയും 10 ഗ്രാം വെള്ളിക്ക് 822 രൂപയും 100 ഗ്രാം വെള്ളിയുടെ വിലനിലവാരം 8,220 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 82,200 രൂപയുമാണ് രേഖപ്പെടുത്തുന്നത്.
നവംബർ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 45,120 രൂപ
നവംബർ 2 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,200 രൂപ
നവംബർ 3 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,280 രൂപ
നവംബർ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,200 രൂപ
നവംബർ 5 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,200 രൂപ
നവംബർ 6 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 45,080 രൂപ
നവംബർ 7 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,000 രൂപ
നവംബർ 8 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,880 രൂപ
നവംബർ 9 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
നവംബർ 10 – ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,800 രൂപ
നവംബർ 11 – ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 44,444 രൂപ
നവംബർ 12 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,444 രൂപ
നവംബർ 13 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,360 രൂപ
നവംബർ 14 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 44,440 രൂപ
നവംബർ 15 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയർന്നു. വിപണി വില 44,760 രൂപ
നവംബർ 16 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,760 രൂപ
നവംബർ 17 – ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ ഉയർന്നു. വിപണി വില 44,760 രൂപ
നവംബർ 18 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,240 രൂപ
നവംബർ 19 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,240 രൂപ
നവംബർ 20 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,240 രൂപ
നവംബർ 21 – ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 45,480 രൂപ
നവംബർ 22 -സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില 45,480 രൂപ
നവംബർ 23 -സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില 45,480 രൂപ
നവംബർ 24 -സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില 45,480 രൂപ
നവംബർ 25 – ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 45,680 രൂപ
നവംബർ 26 – സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില 45,680 രൂപ
നവംബർ 27 – ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 45,880 രൂപ
നവംബർ 28 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,880 രൂപ
നവംബർ 28 – സ്വർണവില 600 രൂപ വർദ്ധിച്ചു വിപണി വില 46480 രൂപ