26.7 C
Kottayam
Tuesday, November 5, 2024
test1
test1

Gold Price:സ്വർണവില വീണ്ടും കുറഞ്ഞു

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വില 35 രൂപയാണ് കുറഞ്ഞത്. ഒരു പവൻ വിലയിൽ 280 രൂപയുടെ കുറവുണ്ടായി. 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഒരു ഗ്രാമിന് വില 4675 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 37400 രൂപയാണ്. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു ഗ്രാമിന് 4,710 രൂപയിലും പവന് 37,680 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയും രണ്ട് ദിവസംകൊണ്ട് ഇടിഞ്ഞു.

18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിലും കുറവുണ്ടായി. ഒരു ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 3860 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റം ഉണ്ടായിട്ടില്ല. 925 ഹോൾമാർക്ക് വെള്ളിക്ക് ഇന്നും വില ഗ്രാമിന് 100 രൂപയാണ്. സാധാരണ വെള്ളി ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 66 രൂപയായി.

മെയ്‌ 9 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡ് വീണിട്ടും അമേരിക്കൻ ഡോളറിന്റെ മുന്നേറ്റം സ്വർണത്തിന് മുന്നേറ്റം നിഷേധിച്ചു. ബോണ്ട് യീൽഡ് ഇറങ്ങിയിട്ടും നിക്ഷേപകർ സ്വർണത്തിൽ താല്പര്യം കാട്ടാതിരുന്നത് ബോണ്ട് യീൽഡ് തിരികെ കയറുമെന്ന ഉറപ്പിൽ തന്നെയാണ്.

സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖലയിൽ വീണ്ടുമുണ്ടായ തർക്കത്തിൽ നയം വ്യക്തമാക്കി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ്  അസോസിയേഷന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സ്വർണവില കൂട്ടാനുള്ള വൻകിട ജ്വല്ലറികളുടെ സമ്മർദത്തിന് വഴങ്ങില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നത് എകെജിഎസ്എംഎ ആണ്.

വില നിശ്ചയിക്കുമ്പോൾ ലാഭ ശതമാനം കൂട്ടിയിടണമെന്നായിരുന്നു ചില വൻകിട സ്വർണ വ്യാപാരികളുടെ ആവശ്യം.എന്നാൽ സംഘടന ഇതിനു തയ്യാറാകാത്തതിനാൽ സ്വയം ലാഭ ശതമാനം ഒഴിവാക്കി വില നിശ്ചയിച്ച് വിപണനം നടത്തുകയാണ് ചില ജ്വല്ലറികൾ ചെയ്തത്.  ലാഭ ശതമാനം കൂട്ടി സ്വർണവില വർധിപ്പിക്കാനുള്ള ആവശ്യത്തോട് അസോസിയേഷൻ വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് വൻകിട ജ്വല്ലറികൾ ലാഭ ശതമാനം ഒഴിവാക്കി വില നിശ്ചയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നവീൻ ബാബുവിന്റെ മരണം: വേണ്ടിവന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെടും; നിലപാട് കടുപ്പിച്ച് കുടുംബം

കണ്ണൂർ: അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് എ.ഡി.എം. നവീൻ ബാബുവിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ജോണ്‍ എസ്.റാല്‍ഫ്. കളക്ടർ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു....

അഞ്ച് ഭാര്യമാര്‍; കൊല്ലപ്പെടുമ്പോൾ ഇളയ കുട്ടിയ്ക്ക് 3 വയസ്സ്; ബിൻലാദന്റെ മക്കളുടെ മറിഞ്ഞാല്‍ ഞെട്ടും; പിതാവിനാകട്ടെ 55 മക്കൾ

ദുബായ്‌:ലോകം കണ്ട കൊടും ഭീകരൻ ആയിരുന്നു ഒസാമ ബിൻലാദൻ. ലോകത്തെ നടുക്കിയ നിരവധി ഭീകരാക്രമണങ്ങൾക്കായിരുന്നു ബിൻലാദൻ നേതൃത്വം നൽകിയത്. പാകിസ്താനിൽ അഭയം പ്രാപിച്ചിരുന്ന ബിൻലാദനെ പിടികൂടുക പലരാജ്യങ്ങളും പ്രയാസം ആയിരുന്നു. എന്നാൽ 2011...

ഇൻസ്റ്റഗ്രാം റീലുകളുടെ ക്വാളിറ്റി കുറയുന്നു ;കാരണമിതാണ്

മുംബൈ: റീലുകളുടെ കാലമാണ് ഇപ്പോൾ. ഒഴിവ് സമയം കിട്ടിയാൽ അപ്പോൾ പോവും ഇൻസ്റ്റയിലേക്ക് റീൽ കാണാനായി. എന്നാൽ ഇങ്ങനെ റീൽ കാണുന്ന സമയത്ത് ക്വാളിറ്റി കുറയുന്നത് കാഴ്ചക്കാരെ നിരാശപ്പെടുത്താറുണ്ട്. എന്തുകൊണ്ടാണ് ക്വാളിറ്റി ഇങ്ങനെ...

പൊതുനന്മയ്ക്ക് എന്ന കാരണത്താൽ സ്വകാര്യസത്തുക്കൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിയില്ല ; നേരത്തെ യുള്ള വിധി അസാധുവാക്കി സുപ്രീംകോടതി

ന്യൂഡൽഹി : സ്വകാര്യ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് പരിമിതികൾ ഉണ്ട് എന്ന് വ്യക്തമാക്കി സുപ്രീംകോടതി. പൊതുനന്മയ്ക്ക് ആയിട്ടാണെങ്കിലും എല്ലാ സ്വകാര്യ സ്വത്തുകളും സംസ്ഥാന സർക്കാരുകൾക്ക് ഏറ്റെടുക്കാൻ കഴിയില്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ...

ലോറൻസ് ബിഷ്‌ണോയി ‘ഗ്യാങ്സ്റ്റർ’ ടി- ഷർട്ടുകൾ വില്പനയ്ക്ക്, ഫ്ലിപ്കാർട്ടിനും മീഷോയ്ക്കുമെതിരെ കടുത്ത വിമർശനം

ബെംഗളൂരു: ഇ- കൊമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ടും മീഷോയും ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രങ്ങളുള്ള ടി- ഷർട്ടുകൾ വില്പനയ്ക്ക് എത്തിച്ചതിനെതിരെ രൂക്ഷ വിമർശനം. ഗുണ്ടാസംഘങ്ങളെ താരങ്ങളാക്കിക്കൊണ്ടുള്ള വിപണനതന്ത്രം അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനികൾ ഇത്തരം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.