സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും റെക്കോഡിലേക്ക്.ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 4475 ആയി ഉയര്‍ന്നു.ഒരു പവന്‍ സ്വര്‍ണം സ്വന്തമാക്കണമെങ്കില്‍ 35800 രൂപ മുടക്കണം. ജൂണ്‍ 24,25 തീയതികളില്‍ വില 35760 എത്തിയെങ്കിലും അടുത്ത ദിവസം പവന് 240 രൂപ കുറഞ്ഞിരുന്നു.ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ വില വീണ്ടും കരുത്താര്‍ജ്ജിയ്ക്കുകയായിരുന്നു.