അച്ഛന്റെ ഡയലോഗ് മാറ്റിപ്പിടിച്ച് ഗോഗുല്‍ സുരേഷ്; വീഡിയോ വൈറല്‍
‘ഈ തൃശൂര്‍ എനിക്ക് വേണം, നിങ്ങളെനിക്ക് തരണം, ഈ തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ’ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് തൃശൂരില്‍ നിന്നു മത്സരിച്ച സുരേഷ് ഗോപി വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ത്ഥിച്ച പ്രശസ്ത ഡയലോഗാണിത്. അത്തവണ തൃശൂര്‍ കൊണ്ട് പോകാന്‍ പറ്റിയില്ലെങ്കിലും ഡയലോഗിപ്പോഴും ഹിറ്റാണ്. ഇപ്പോഴിതാ അതേ ഡയലോഗുമായി സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ അച്ഛനെ അതേപടി അനുകരിച്ചല്ല, ഡയലോഗിന് അല്‍പ്പം ട്വിസ്റ്റ് വരുത്തിയാണ് ഗോകുല്‍ അവതരിപ്പിച്ചത്. അത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വന്‍ ഹിറ്റാവുകയും ചെയ്തു.
ഇക്ബാല്‍ കോളേജിലെ പരിപാടിയ്‌ക്കെത്തിയപ്പോഴാണ് ഇതേ വാചകത്തിന് ട്വിസ്റ്റ് നല്‍കി ഗോകുല്‍ അവതരിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ അച്ഛന്റെ ഡയലോഗ് പറയാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തന്റേതായ ശൈലിയില്‍ ഗോകുല്‍ മാറ്റി പ്രയോഗിക്കുകയായിരുന്നു. തൃശ്ശൂരിന് പകരം ഇക്ബാല്‍ കോളേജ് എന്ന് പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ആര്‍പ്പുവിളിച്ചു.
https://www.instagram.com/p/B7pU3L_l8Sh/?utm_source=ig_web_copy_link