ന്യൂഡല്‍ഹി: രാജ്യത്ത് 14 പേര്‍ക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് അതിതീവ്ര കൊവിഡ് ബാധിച്ചവരുടെ എണ്ണം 20 ആയി.
ചൊവ്വാഴ്ചയാണ് ഇന്ത്യയില്‍ ആദ്യമായി അതിതീവ്ര കൊവിഡ് സ്ഥിരീച്ചത്. ആറ് പേര്‍ക്കായിരുന്നു ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം അടുത്തിടെ യുകെയില്‍ നിന്നു മടങ്ങിയെത്തിയവരാണ്. യുകെയിലും ദക്ഷിണാഫ്രിക്കയിലും സ്ഥിരീകരിച്ച ജനിതകമാറ്റം സംഭവിച്ച കൊവിഡ് അതിവേഗം മറ്റുള്ളവരിലേക്ക് പകരാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഡല്‍ഹിയില്‍ എട്ട് പേര്‍ക്കും ബംഗളൂരുവില്‍ ആറു പേര്‍ക്കുമാണ് പുതിയ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ യുകെയില്‍ നിന്നും മടങ്ങിയെത്തിയ 33,000 യാത്രക്കാരെ കണ്ടെത്തിയതായും സര്‍ക്കാര്‍ അറിയിച്ചു.