InternationalNews

വൈദ്യുതിയില്ല, ആശുപത്രികൾ അടച്ചുപൂട്ടലിൽ; ഗാസയിൽ മരണം 6500 കടന്നു

​ഗാസസിറ്റി: ഇസ്രയേൽ ഉപരോധത്തിന്റെ ഫലമായി ​ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം ഉടൻ നിലച്ചേക്കും. വൈദ്യുതി ലഭ്യത കുറഞ്ഞതാണ് ആശുപത്രി പ്രവർത്തനം നിലക്കാൻ കാരണം. ​ഗാസയിലെ 2.3 മില്ല്യൺ ജനങ്ങളാണ് വെളളവും ഭക്ഷണവും മരുന്നും ലഭ്യാമാകാതെ വലയുന്നത്.

ആക്രമണത്തിൽ ​ഗാസയിലെ മരണ സംഖ്യ 6500 കടന്നു. ഗാസയിൽ കരയുദ്ധത്തിന് ഇസ്രയേൽ സൈന്യം സജ്ജമെന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അന്തിമ തീരുമാനം യുദ്ധകാല മന്ത്രിസഭയുടേത് ആണ്. വാർ കാബിനറ്റ് തീരുമാനം ഉടനെന്നും നെതന്യാഹു അറിയിച്ചു.

യുഎൻ ജനറൽ സെക്രട്ടറി ആന്റണിയോ ​ഗുട്ടെറസിന്റെ പ്രസ്താവനയിൽ ഇസ്രയേലിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. യുഎൻ പ്രതിനിധികൾക്ക് വിസ നിഷേധിച്ചെന്നും റിപ്പോർട്ടുണ്ട്. യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് 19 ദിവസം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ ​ഗാസയിൽ 700 ൽ അധികം ആളുകളാണ് കൊല്ലപ്പെട്ടത്.

ഇന്ധനക്ഷാമം രൂക്ഷമായതോടെ ​ഗാസയിലെ സന്നദ്ധപ്രവർ‌ത്തനങ്ങൾ ബുധനാഴ്ച രാത്രിയോടെ നിർത്തേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭ ഏജൻസിയായ യു എൻ ആർ ഡബ്ലു എയുടെ മുന്നറിയിപ്പുണ്ടായിരുന്നു. ഹമാസിനോട് ഇന്ധനം ചോദിക്കൂവെന്നാണ് ഇസ്രയേൽ പറയുന്നത്. അഞ്ചു ലക്ഷത്തിലേറെ ഇന്ധനം ഹമാസ് പൂഴ്ത്തിവെച്ചിരിക്കുകയാണെന്നാണ് ഇസ്രയേലിന്റെ ആരോപണം.

അതേസമയം ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. സമാധാനാന്തരീക്ഷം വീണ്ടെടുക്കാനും നേർക്കുനേർ ചർച്ചയ്ക്കു വഴിയൊരുക്കാനും ഇരുപക്ഷവും തയാറാകണം. ഇസ്രയേലും പലസ്തീനും സമാധാനത്തോടെ കഴിയുന്ന ദ്വിരാഷ്ട്ര ഫോർമുലയാണ് ഇന്ത്യ എക്കാലത്തും മുന്നോട്ടുവയ്ക്കുന്നതെന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി ആർ രവീന്ദ്ര പറഞ്ഞു.

വെടിനിർത്തലോ മറ്റ് ഉപാധികളോ ഇല്ലാതെ ഹമാസ് ബന്ദികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക അവതരിപ്പിച്ച പ്രമേയം യുഎന്നിൽ റഷ്യയും ചൈനയും വീറ്റോ ചെയ്തു. സ്വയം പ്രതിരോധത്തിന് രാജ്യങ്ങൾക്കും വ്യക്തിക്കും അവകാശമുണ്ടെന്ന് അമേരിക്കയുടെ പ്രമേയത്തിൽ പറയുന്നു.

വെടിനിർത്തലിന് പകരം അവശ്യ സാധനങ്ങൾ എത്തിക്കാനൊരു ഇടവേള മാത്രമാണ് മുന്നോട്ടുവെച്ചത്. പത്ത് രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ യുഎഇ ഉൾപ്പെടെ മൂന്ന് രാജ്യങ്ങൾ എതിർത്തു. അടിയന്തര വെടിനിർത്തിൽ ആവശ്യപ്പെട്ട് റഷ്യ അവതരിപ്പിച്ച പ്രമേയത്തെ നാല് രാജ്യങ്ങൾ അനുകൂലിച്ചു. രണ്ട് രാജ്യങ്ങൾ എതിർത്തു പത്ത് രാജ്യങ്ങൾ വിട്ടുനിൽക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button