Entertainment
സ്ത്രീ ഭരിച്ചാല്‍ ആ നാട് നന്നാകുമെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു, രാത്രി 12 മണി ആയാലും സുരക്ഷിതമായി നടക്കാനും ഇരിക്കാനുമൊക്കെ കഴിയുന്ന നഗരമായി തൃശൂരിനെ മാറ്റണം; ഗായത്രി സുരേഷ്
ഒട്ടേറെ വനിത സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നതു വലിയ പ്രതീക്ഷ നല്കുന്നുവെന്ന് നടി ഗായത്രി സുരേഷ്. സ്ത്രീകളുടെ കരുത്തും എംപതിയും കരുതലുമെല്ലാം നാടിനു ഗുണം ചെയ്യും. സ്ത്രീ ഭരിച്ചാല്‍ ആ നാട് നന്നാകുമെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. തൃശൂര്‍ അടിപൊളി നഗരമാണ്. പക്ഷേ, ഇനിയുമേറെ വികസിക്കാനുണ്ട്.
രാത്രി 8 മണി കഴിഞ്ഞാല്‍ തൃശൂര്‍ നഗരം ഉറങ്ങിയതുപോലെയാണ്. തൃശൂരിന്റെ രാത്രികള്‍ സജീവമാക്കാന്‍ നമ്മുടെ ജനപ്രതിനിധികള്‍ ഇടപെടണം. രാത്രി 12 മണി ആയാലും സുരക്ഷിതമായി നടക്കാനും ഇരിക്കാനുമൊക്കെ കഴിയുന്ന നഗരമായി തൃശൂരിനെ മാറ്റണം. വാണിജ്യ നഗരമായ തൃശൂരില്‍ കൂടുതല്‍ മാളുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍ എന്നിവ വന്നാല്‍ തന്നെ രാത്രികള്‍ സജീവമായി മാറും. എന്ന് താരം പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News