KeralaNewsRECENT POSTS

കൊട്ടാരക്കരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു

കൊല്ലം: കൊട്ടാരക്കരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. ഓടനാവട്ടം വാപ്പാല സ്വദേശി ബിനുവിന്റെ വീടാണ് അഗ്നിക്കിരയായത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം.

അപകട സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നത് കൊണ്ട് വന്‍ അപകടം ഒഴിവായി. റവന്യൂ-പോലീസ് അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. ജൂണ്‍ 20ന് എത്തിച്ച പുതിയ സിലണ്ടറാണ് പൊട്ടിത്തെറിച്ചത്. സിലണ്ടര്‍ ഉപയോഗിച്ചിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker