ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യ ധാന്യ വിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന (Garib Kalyan Yojana) ആറ് മാസത്തേക്ക് കൂടി നീട്ടി. 2020 മാര്‍ച്ചിലാണ് പദ്ധതി നിലവില്‍ വന്നത്. ഈ മാസം 31 ന് പദ്ധതി കാലാവധി തീരാനിരിക്കെയാണ് സെപ്റ്റംബര്‍ വരെ നീട്ടിയത്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം. രാജ്യത്ത് എണ്‍പത് കോടിയിലേറെ പേര് പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News