31.5 C
Kottayam
Wednesday, October 2, 2024

മെസി ഞാന്‍ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ, മറഡോണയേക്കാള്‍ കേമന്‍; വാഴ്ത്തിപ്പാടി ലിനേക്കർ

Must read

ദോഹ: എന്‍റെ ജീവിത കാലത്തെ ഏറ്റവും മികച്ച ഫുട്ബോളർ അർജന്‍റീനയുടെ ലിയോണല്‍ മെസിയെന്ന് ഇതിഹാസ താരം ഗാരി ലിനേക്കർ. മെസി മറഡോണയേക്കാള്‍ ഒരുപടി മുകളിലാണെന്നും അദേഹം പറഞ്ഞു. 1986 ലോകകപ്പിലെ സുവർണ പാദുക ജേതാവാണ് ലിനേക്കർ. 

‘പിഎസ്ജിയിലെ മിന്നും ഫോമോടെയാണ് ലിയോണല്‍ മെസി ലോകകപ്പിനെത്തിയത്. ഹൃദയസ്പർശിയായ ഒട്ടേറെ മുഹൂത്തങ്ങള്‍ അദേഹം ഇതിനകം സമ്മാനിച്ചു. മെക്സിക്കോയ്ക്ക് എതിരായ അവിശ്വസനീയ ഗോള്‍. നെതർലന്‍ഡ്സിന് എതിരായ അസിസ്റ്റ്, ഓസ്ട്രേലിയക്കെതിരെ കളിയിലെ മികച്ച താരമായത്.

സെമി ഫൈനലില്‍ മൂന്നാം ഗോളിനായുള്ള അവിസ്മരണീയ അസിസ്റ്റും. അസിസ്റ്റും ഗോളുകളും മാത്രമല്ല, മൂന്നോ നാലോ താരങ്ങളാല്‍ മാർക്ക് ചെയ്യപ്പെടുമ്പോഴും കുരുക്ക് പൊട്ടിക്കാനുള്ള വഴി മെസി പെട്ടെന്ന് കണ്ടെത്തുന്നു. അദേഹത്തിന്‍റെ വിഷനും പാസിംഗും ഗോള്‍ സ്കോറിംഗുമാണ് മെസിയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. 

നിങ്ങള്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ കണ്ടവരെ കുറിച്ചേ അധികം സംസാരിക്കാനാകൂ. നന്നേ ചെറുപ്പമായതിനാല്‍ ഞാന്‍ പെലെയുടെ കളി അധികം കണ്ടിട്ടില്ല. മറഡോണയുടെ കളി കണ്ടിട്ടുണ്ട്. അദേഹവുമായി താരതമ്യം ചെയ്യാം. കണക്കുകള്‍ നിരത്തി താരരങ്ങളെ താരതമ്യം ചെയ്താല്‍- തീർച്ചയായും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മഹാനായ താരമാണ്. മറ്റുള്ളവർക്ക് ചെയ്യാന്‍ കഴിയാത്തത് തനിക്ക് സാധിക്കുന്നു എന്നതാണ് മെസിയെ മറ്റ് താരങ്ങളില്‍ നിന്ന് വേറിട്ട് നിർത്തുന്നത്.

മറഡോണയ്ക്ക് മാത്രമാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ അതിത്രത്തോളം കാലം നീണ്ടുനിന്നില്ല എന്നത് മെസിക്ക് മുന്‍തൂക്കം നല്‍കുന്നു. മെസിയുടെ ചുമലില്‍ ഊന്നിയായിരുന്നു അർജന്‍റീന കോപ്പ അമേരിക്ക കളിച്ചത്. ഇപ്പോള്‍ ആല്‍വാരസിനെ പോലൊരു താരം കൂട്ടിനുണ്ട്. 1986ലെ മറഡോണയുടെ ടീം പോലെ കഠിനാധ്വാനികളാണിവർ. സ്ഥിരതയാർന്ന പ്രകടനം കൊണ്ട് ഈ ലോകകപ്പിന്‍റെ താരം മെസിയായിരിക്കും. ക്വാർട്ടറിലോ സെമിയിലോ എംബാപ്പെ അത്ഭുത പ്രകടനം കാട്ടിയിട്ടില്ല. മെസി ടൂർണമെന്‍റിലിടനീളം അവിശ്വസനീയ പ്രകടനം തുടർന്നു’ എന്നും ലിനേക്കർ പറഞ്ഞു. 

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിലെ ചാമ്പ്യന്മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനയും ഏറ്റുമുട്ടും. രാത്രി എട്ടരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ലോകം ഒരു കാൽപന്തിന് പിന്നാലെ പാഞ്ഞ ഒരുമാസക്കാലത്തിന് കൂടിയാണ് ഇന്ന് അവസാനമാകുന്നത്. മെസി-എംബാപ്പെ പോരാട്ടമായാണ് മത്സരം വിശേഷിപ്പിക്കപ്പെടുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും...

പുണെയിൽ ഹെലികോപ്ടർ തകർന്നുവീണു; മൂന്ന് മരണം

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍...

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

റെക്കോഡ് വില്‍പ്പന, ഓണം ബമ്പറില്‍ സര്‍ക്കാരിന് കോളടിച്ചു;ഇതുവരെ കിട്ടിയത് 274 കോടി രൂപ

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് വിറ്റുവരവ് 274 കോടി രൂപ കടന്നു. ഏജൻസി കമ്മീഷനും ജി.എസ്.ടി.യും കഴിച്ചാൽ 214 കോടി രൂപയോളം സർക്കാരിനു ലഭിക്കും. ഏജന്റുമാരുടെ വിഹിതമടക്കം സമ്മാനത്തുകയായി നൽകേണ്ടത്...

Popular this week