CrimeKeralaNewsRECENT POSTS
വാട്‌സ്ആപ്പ് ഗ്രൂപ്പുവഴി കഞ്ചാവ് വില്‍പ്പന; കൊച്ചിയില്‍ യുവാവ് പിടിയില്‍, ഗ്രൂപ്പില്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെ!
കൊച്ചി: വാട്സ് ആപ്പ് ഗ്രൂപ്പ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നയാള്‍ അറസ്റ്റില്‍. ആലപ്പുഴ ഹരിപ്പാട് അനീഷ് ഭവനത്തില്‍ അനീഷിനെയാണ് തൃപ്പൂണിത്തുറ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടര കിലോ കഞ്ചാവുമായി തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്.
ഇയാള്‍ തമിഴ്നാട്ടില്‍ നിന്നു ട്രെയിനിലൂടെ കഞ്ചാവ് എത്തിക്കുകയാണ് പതിവെന്ന് എക്സൈസ് സംഘം പറഞ്ഞു. കഞ്ചാവ് വില്‍പ്പനയ്ക്കായി വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഇയാള്‍ ഗ്രൂപ്പില്‍ വരുന്ന മെസേജ് പ്രകാരം ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുകയായിരുന്നു രീതി. കഞ്ചാവ് വില്‍പ്പനയ്ക്കായി ഇയാള്‍ തയ്യാറാക്കിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ നൂറ് കണക്കിനാളുകളാണ് ഉള്ളത്. ഇക്കൂട്ടത്തില്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കളും ഗ്രൂപ്പിലുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News