CrimeNationalNews

ഡൽഹിയെ ഞെട്ടിച്ച് വീണ്ടും കൂട്ട ബലാത്സംഗം, ഇരുപത്തിയൊന്നുവയസുകാരിയെ തൊഴിലുടമ അടക്കം മൂന്നുപേര്‍ ക്രൂരമായി പീഡിപ്പിച്ചു

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ വീണ്ടും ഞെട്ടിച്ച് കൂട്ട ബലാത്സംഗം ഇരുപത്തിയൊന്നുവയസുകാരിയെ തൊഴിലുടമ അടക്കം മൂന്നുപേര്‍ ക്രൂരമായി പീഡിപ്പിച്ചതായി (Woman assaulted) റിപ്പോര്‍ട്ട്. ഡൽഹിയ്ക്ക് വെളിയിലുള്ള ജിമ്മിലെ ജീവനക്കാരിയായ 21കാരിയാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ബുധ്വിഹാറിലാണ് ക്രൂരമായ പീഡനം നടന്നത്.

പീഡിപ്പിച്ചവരില്‍ 39 കാരനായ ജിം ഉടമ, 35 വയസുള്ള ഫാക്ടറി മുതലാളി എന്നിവരെ തിരിച്ചറിയാന്‍ പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടിക്ക് സാധിച്ചിട്ടുണ്ടെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂട്ട ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും അനധികൃതമായ തടഞ്ഞുവെയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിഷയം പൊലീസില്‍ അറിയിച്ചതിന് പിന്നാലെ കൊലപാതക ഭീഷണി നേരിടുന്നതായും പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

ജിമ്മിലെ ജോലി പൂര്‍ത്തിയാക്കി മടങ്ങുനൊരുങ്ങിയ പെണ്‍കുട്ടിയെ തൊഴിലുടമ സുഹൃത്തിന്‍റെ ജിമ്മില്‍ ചില ജോലികള്‍ ഉണ്ടെന്ന് പറഞ്ഞു വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി തൊഴിലുടമ ആവശ്യപ്പെട്ട ജിമ്മിലെത്തിയപ്പോള്‍ കുറ്റകൃത്യം ചെയ്തവര്‍ നേരത്തെ തന്നെ എത്തിയിരുന്നു. പെണ്‍കുട്ടി സ്ഥാപനത്തിലേക്ക് കയറിയതോടെ ഇവര്‍ ജിം അകത്തുനിന്ന് പൂട്ടിയിടുകയായിരുന്നു. പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും ഇവര്‍ പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി വിശദമാക്കുന്നത്. 


കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി. കുട്ടിയുടെ വീട്ടില്‍ വച്ചാണ് 33 കാരനായ കൃഷ്ണ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കൊലപാതകമടക്കമുള്ള നാല് കേസുകളില്‍ പ്രതിയാണ് കൃഷ്ണ. മോഷണം നടത്താനായാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയത്. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ തലയിലും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും പ്രതി ഭാരമുള്ള വസ്തുകൊണ്ട് മര്‍ദ്ദിച്ചിട്ടുണ്ട്. രക്തത്തില്‍ കുളിച്ച് പെണ്‍കുട്ടി കിടക്കുന്നത് കണ്ട് അയല്‍വാസികളാണ് ബന്ധുക്കളെ വിവരമറിയിച്ചത്. കൃത്യം നടത്തി പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. 

അതിനിടെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് ടൂറിസ്റ്റ് ഗൈഡ് ബലാത്സംഗത്തിനിരയായതായി പരാതി. നഗരത്തിന്റെ ഹൃദയഭാഗമായ ഇന്ത്യാ ഗേറ്റിന് സമീപത്തെ ഹോട്ടലിയാണ് യുവതി ബലാത്സംഗത്തിനിരയായത്. ഒരു സ്ത്രീയടക്കം ആറ് പേര്‍ ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പറഞ്ഞതായി പൊലീസ് അറിയിച്ചു. പ്രധാന പ്രതിയെ പിടികൂടിയെന്നും മറ്റുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. യുവതി ബലാത്സംഗം ചെയ്യപ്പെട്ട ഹോട്ടല്‍ റൂം രണ്ട് വ്യവസായികളാണ് വാടകക്കെടുത്തതെന്നും പൊലീസ് പറഞ്ഞു. ടിക്കറ്റ് ബുക്കിംഗ് എക്‌സിക്യൂട്ടീവായും ടൂറിസ്റ്റ് ഗൈഡായും ജോലി ചെയ്യുന്ന യുവതിയെ കുറഞ്ഞ നിരക്കിന് വായ്പ നല്‍കാമെന്ന വ്യാജേന ഇവര്‍ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button