രാജ്യത്ത് തുടർച്ചയായ പത്താംദിവസവും ഇന്ധനവിലയിൽ വർധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ ഡീസലിന് 10 ദിവസത്തിനകം 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ് വർധിച്ചത്.
കൊച്ചിയിൽ ഇന്ന് പെട്രോൾ വില 90 രൂപയ്ക്ക് അടുത്തെത്തി. ഒരു ലിറ്റർ ഡീസലിന് 84 രൂപ 32 പൈസയായി.
ഇന്ധന വിലയിലെ ദൈനംദിന കുതിപ്പ് സാമ്പത്തിക ചെലവ് വലിയ തോതിൽ വർധിക്കുമെന്ന ആശങ്കയിലാണ് പൊതുജനങ്ങൾ. അതേസമയം, വില വർധനവ് തടയാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ രാജ്യ വ്യാപകമായി ജനങ്ങൾക്കിടയിൽ പ്രതിഷേധം ഉയരുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News