തവളകല്യാണം നടത്തി കര്‍ണാടകം,മഴ ദൈവങ്ങള്‍ കനിയുമോ
ബംഗലൂരു: കാലവര്‍ഷം കനത്തതോടെ പെരുമഴയില്‍ വലഞ്ഞിരിയ്ക്കുകയാണ് കേരളം. കഴിഞ്ഞ മഴക്കാലത്ത് പ്രളയം വിതച്ച നാശനഷ്ടങ്ങള്‍ ആവര്‍ത്തിയ്ക്കുമോയെന്ന ഭയം ജനത്തെ ആശങ്കയിലാഴ്ത്തുന്നു.
എന്നാല്‍ മഴ നടത്താന്‍ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പാടുപെടുന്നവരുമുണ്ട് നമ്മുടെ അയല്‍പ്പക്കത്ത്.മഴ ദൈവങ്ങളെ പ്രസാദപ്പെടുത്താന്‍ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പൂജകളും നടക്കുന്നു. ഇതിനിടയിലാണ് ഉടുപ്പിയില്‍ തവള കല്യാണം നടന്നത്.വധൂവരന്‍മാരായ തവളകള്‍ക്ക് സംഘാടകര്‍ പേരുമിട്ടു വരുണയും വര്‍ഷയും രണ്ടും ജലദൈവങ്ങള്‍.
തവള ദമ്പതികളുടെ പേരെഴുതിയ കല്യാണമണ്ഡപത്തിലേക്ക് ജലധാരയുടെ അകമ്പടിയോടെ വധൂവരന്‍മാരെ ആനയിച്ചു.അരിയെറിഞ്ഞും കുറിതൊട്ടും കുരവയിട്ടും ബന്ധുജനങ്ങള്‍ അഭിവാദ്യം ചെയ്തു. നാഗസ്വരത്തിന്റെ അകമ്പടിയോടെ മിന്നുകെട്ട്. മുല്ലപ്പൂധരിച്ച് സുന്ദരിയായ വധുവിന്റെ കഴുത്തില്‍ താലി വീണു.രണ്ടു പേരെയും മുറിയിലടച്ച് കല്യാണത്തിനെത്തിയവര്‍ സദ്യയുമുണ്ടു.ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ രണ്ടു പേരെയും സര്‍വ്വതന്ത്ര സ്വതന്ത്രരായി തുറന്നുവിട്ടു. മധുവിധുകാലത്തിനായി.
ഉഡുപ്പിയിലെ നാഗരിക വേദിയാണ് കല്യാണം സംഘടിപ്പിച്ചത്. വെറുടെയൊന്നുല്ല വധൂവരന്‍മാരെ തെരഞ്ഞെടുത്തത്. മണിപ്പാലിലെ സുവോളജി ലാബില്‍ എത്തിച്ചായിരുന്നു തവളകളുടെ പരിശോധന. ആണും പെണ്ണും പരിശോധിച്ചറിഞ്ഞ ശേഷമായിരുന്നു വധൂവരന്‍മാരെ തീരുമാനിച്ചത്.
കഴിഞ്ഞ പതിറ്റാ്ണ്ടുകള്‍ക്കിടയിലെ കടുത്ത ജലക്ഷാമത്തെയാണ് കര്‍ണാടകം നേരിടുന്നത്. വേന്‍മഴ കുറഞ്ഞതോടെ ജലാശയങ്ങള്‍ വറ്റിവരണ്ടു.സര്‍ക്കാര്‍ ചിലവില്‍ വലിയ പൂജകള്‍ നടത്താന്‍ എടുത്ത തീരുമാനത്തിനെതിരെ വിവിധി കോണുകളില്‍ നിന്നും വലിയ എതിര്‍പ്പുകള്‍ നേരിട്ടതിനാല്‍ ഉപക്ഷിച്ചിരുന്നു. ഇതിനിടെയാണ് ഉഡുപ്പിക്കാര്‍ തവളകലായണം നടത്തി ഭാഗ്യം പരീക്ഷിയ്ക്കുന്നത്.