BusinessKeralaNewsTechnology

സംസ്ഥാനത്ത് 2000 പൊതു ഇടങ്ങളില്‍ സൗജന്യ വൈ ഫൈ ലഭ്യമാകും

തിരുവനന്തപുരം: 2000 പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് വൈഫൈ ലഭ്യമാക്കുക. ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണകേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ദിവസേന ഒരു ജി ബി വരെ ഡാറ്റയാണ് പൊതുജനങ്ങള്‍ക്ക് അവരുടെ മൊബൈലിലും ലാപ്ടോപ്പിലും ഉപയോഗിക്കാനാവുക. 10 എംബിപിഎസ് വേഗതയില്‍ വൈഫൈ ലഭ്യമാകും. വൈഫൈ ഓണ്‍ ചെയ്തു മൊബൈല്‍ നമ്പര്‍ കൊടുത്തു ലോഗിന്‍ ചെയ്ത് ആവശ്യാനുസരണം അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker