തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ കോടതി ശിക്ഷിച്ച ഫാ. തോമസ് കോട്ടൂർ പൂജപ്പുര സെൻട്രൽ ജയിലിലെ 4334 ആം നമ്പർ തടവുകാരൻ. അട്ടക്കുളങ്ങര വനിതാ ജയിലിലെ 15–ാം നമ്പർ തടവുകാരിയാണു സിസ്റ്റർ സെഫി. ഫാ. കോട്ടൂർ ക്വാറന്റീൻ ബ്ലോക്കിൽ ഒറ്റയ്ക്കാണ്. സിസ്റ്റർ സെഫിക്കൊപ്പം 5 പ്രതികളുണ്ട്. ജയിലിൽ സിസ്റ്റർ സെഫി ഭക്ഷണം കഴിക്കാൻ തയാറായിരുന്നില്ല.
ഒരു പോള കണ്ണടയ്ക്കാതെ രാത്രിമുഴുവന്‍ പ്രാര്‍ത്ഥനയിലായിരുന്നു സെഫി.രോഗബാധിതനായ കോട്ടൂര്‍ ദിവസവും കഴിയ്ക്കുന്ന മരുന്നുകള്‍ കഴിച്ചശേഷം ക്വാറന്റൈന്‍ ബ്ലോക്കിലെ പായയില്‍ കിടന്നു രാത്രി മുഴുവന്‍ സുഖമായി ഉറങ്ങി.നേരത്തെ ഇരുവരുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും ഇരുവര്‍ക്കും 14 ദിവസം ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.അഭയക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് രണ്ടുപേരെയും ചൊവ്വാഴ്ച ഇതേ ജയിലുകളിലാണ് പാര്‍പ്പിച്ചത്. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാല്‍ ഫാ.കോട്ടൂരിനെ സെല്‍ ബ്ലോക്കിലേക്ക് മാറ്റും.