KeralaNews

എസി റോഡിൽ നാലുചക്ര വാഹനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ച് ഹൈക്കോടതി

ആലപ്പുഴ:ചങ്ങനാശേരി – ആലപ്പുഴ
റോഡിൻ്റെ പുനർനിർമ്മാണ കാലഘട്ടത്തിൽ നാലു ചക്രവാഹനങ്ങൾക്കും എമർജൻസി വാഹനങ്ങൾക്കും ഉടനീളം സഞ്ചരിക്കാമെന്ന്
കേരള ഹൈക്കോടതി ജഡ്ജി എൻ.നാഗരേഷ് വിധിച്ചു.

കുട്ടനാട് നിവാസികളായ
പ്രഫ.കെ.പി.നാരായണപിള്ള, ഫാ.ജോസഫ് കൊച്ചു ചിറയിൽ, അഡ്വ.സുധീപ്‌ വി.നായർ , വർഗീസ് കണ്ണമ്പള്ളി, പ്രഫ.കെ.ഗോപകുമാർ,
രാജൻ ജേക്കബ്, കെ.എൻ കൃഷണൻ പോറ്റി, സിബിച്ചൻ കെ.ജെ., കെ.സി.മാത്യൂ,, ജോസഫ് ജോസഫ് എന്നിവർ അഡ്വ.ജോമി ജോർജ് മുഖേന സമർപ്പിച്ച ഹർജിയിലാണു വിധി.

എതിർ ഭാഗം അഭിഭാഷകൻ്റെ സത്യവാങ്മൂലം ആവശ്യപ്പെട്ട് വാങ്ങിയതിൻ്റെ അടിസ്ഥാനത്തിലാണ് വിധി എന്നതും ഈ ഹർജിയിലെ ഒരു പ്രത്യേകതയാണ്.

ഭാരവണ്ടികൾ മാത്രമേ വഴി തിരിച്ച് വിടുന്നുള്ളുവെന്നും മറ്റ് വാഹനങ്ങൾക്കു് സുഗമമായി സഞ്ചരിക്കാമെന്നും സത്യവാങ്മൂലത്തിൽ ഉറപ്പു നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button