Home-bannerNationalNewsRECENT POSTS
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കിടെ ക്ഷേത്ര മതില്‍ തകര്‍ന്ന് വീണ് 4 മരണം; 27 പേര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കിടെ ക്ഷേത്ര മതില്‍ തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് 24 പര്‍ഗാനയിലെ കചുവ പ്രദേശത്തെ ഒരു ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നിസാര പരിക്കുകളുള്ള മറ്റുള്ളവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. എന്നാല്‍ ക്ഷേത്രമതില്‍ തകരാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News