KeralaNews

കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ജെ.വി. വിളനിലം അന്തരിച്ചു

തിരുവനന്തപുരം∙ കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ.വി.വിളനിലം (87) അന്തരിച്ചു. സംസ്കാരം യുഎസ്സിലുള്ള മകൻ വന്നശേഷം പിന്നീട്. കേരള സർവകലാശാലയിൽ അധ്യാപകനായിരുന്ന വിളനിലം, ഇന്ത്യയിലും യുഎസ്സിലുമായി വർഷങ്ങളോളം അധ്യാപനം നടത്തിയതിനു ശേഷമാണ് അതേ സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിതനായത്.

1992- 1996 കാലഘട്ടത്തിലാണ് അദ്ദേഹം വൈസ് ചാൻസലറായി പ്രവർത്തിച്ചത്. വ്യാജ ഡോക്ടറേറ്റ് ബിരുദം ആരോപിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ അദ്ദേഹത്തിനെതിരെ സമര പരമ്പര അരങ്ങേറിയിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങൾ രചിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button