ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ കൂടുതല്‍ നടപടികള്‍. മുൻ മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡിനെതിരെ ഛത്തീസ്ഗഡിലും കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, വാര്‍ത്ത സംരക്ഷണം ചെയ്ക സീ ചാനല്‍ ടി വി ചാനൽ അവതാരകനെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.
സീ ഹിന്ദുസ്ഥാൻ ചാനൽ അവതാരകൻ രോഹിത് രജ്ഞന്റെ ഗാസിയാബാദിലെ വീട്ടിലാണ് ഛത്തീസ്ഗഡ് പൊലീസ് എത്തിയത്. യുപി പൊലീസിനെ അറിയിക്കാതെയാണ് ഛത്തീസ്ഗഡ് പൊലീസ് നടപടിയെന്ന് രോഹിത് ആരോപിച്ചു. നിയമപരമായ നടപടി എടുക്കുമെന്ന് യുപി പൊലീസ് മറുപടി നൽകി. എന്നാല്‍, എല്ലാം നടപടികളും പാലിച്ചാണ് എത്തിയതെന്നും അറസ്റ്റ് ചെയ്യുന്നതിന് കോടതി ഉത്തരവുമായാണ് എത്തിയതെന്നു റായ്പൂർ പൊലീസ് പറയുന്നു.
അതസമയം, മുൻമന്ത്രി രാജ്യവർധൻ സിങ് റാത്തോഡിനെതിരെ ഛത്തീസ്ഗഡിലും കേസെടുത്തു. രാഹുൽ ഗാന്ധിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്നതിലാണ് കേസ്. റാത്തോഡിനും മറ്റ് നാല് പേർക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. രാജസ്ഥാനിൽ നേരത്തെ തന്നെ റാത്തോഡിനെതിരെ കേസെടുത്തിരുന്നു.
വയനാട്ടിലെ തന്‍റെ ഓഫീസിൽ അക്രമിച്ച എസ്എഫ്ഐക്കാരോട് ക്ഷമിച്ചുവെന്നു കഴിഞ്ഞ ദിവസം രാഹുൽ പറഞ്ഞത് നൂപുർ ശർമയെ അനുകൂലിച്ചതിന്റെ പേരിൽ രാജസ്ഥാനിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയവരെക്കുറിച്ചാണെന്ന രീതിയിൽ ടിവി ചാനൽ വാർത്ത നൽകിയിരുന്നു. ഇവ പ്രചരിപ്പിച്ചെതിരെയാണ് പൊലസ് നടപടി. അതേസമയം, വാർത്ത പിൻവലിച്ച് ചാനൽ മാപ്പു പറഞ്ഞിരുന്നു.