KeralaNews

മുൻ മന്ത്രിയും കോൺഗ്രസ് എം എൽ എ യും ഇന്ന് ബി ജെ പി യിലേക്ക്; നേതാക്കളുടെ ഒഴുക്കില്‍ പകച്ച് കോണ്‍ഗ്രസ്‌

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബി ജെ പി യിൽ ചേർന്നേക്കും. ഇന്ന് രാവിലെ 11 മണിയോടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

2011-16 കാലഘട്ടത്തിൽ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ സുപ്രധാനമായ വകുപ്പ് കൈകാര്യം ചെയ്ത ഒരു മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളാണ് ബിജെപിയിലേക്ക് വരാനൊരുങ്ങുന്നത്. മുന്‍ മന്ത്രിയായ കോണ്‍ഗ്രസ് നേതാവ് ബി ജെ പി യിൽ ചേരുകയാണെങ്കിൽ അദ്ദേഹത്തെ ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി നീക്കം.

എന്നാൽ മുന്‍ മന്ത്രിയെ കൂടാതെ രണ്ട് മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് വരുമെന്ന് കരുത്തപ്പെടുന്നുണ്ട് . നടത്തുകയും ചെയ്തിട്ടുണ്ട്. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായതോടെ മുന്‍ മന്ത്രിയെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വലിയ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും നേതൃത്വത്തോട് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. മുൻ എം എൽ എ മാരുടെ കൊഴിഞ്ഞ് പോക്ക് തടയാനും കോൺഗ്രസ്സ് നേതൃത്വം ചർച്ചകൾ നടത്തുന്നുണ്ട്.

കേരളത്തിൽ ഇടതു പക്ഷ സർക്കാരിനെതിരെ വലിയ രീതിയിൽ ഭരണവിരുദ്ധ വികാരം ഉള്ള സാഹചര്യത്തിൽ പ്രമുഖ കോൺഗ്രസ് നേതാക്കൾ ബി ജെ പി യിലേക്ക് പോകുന്നത് പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്നും ഇത് ഇടതുപക്ഷത്തിന് അനുകൂലമായി മാറുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

അതിനിടെ വിവിധ അഭിപ്രായ വോട്ടെടുപ്പ് സർവേകൾ പ്രകാരം കേരളത്തിൽ കോൺഗ്രസിന്റെ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതോടൊപ്പം ബി ജെ പി വലിയ രീതിയിൽ മുന്നേറുമെന്നും അക്കൗണ്ട് തുറക്കുമെന്നും വിവിധ സർവേകൾ വ്യക്തമാക്കുന്നുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button