25.2 C
Kottayam
Sunday, May 19, 2024

വ്യാജരേഖ: തെറ്റ് ചെയ്തത് വിദ്യയെന്ന് മന്ത്രി ബിന്ദു; സ്വാശ്രയ കോളജുകളിൽ വിദ്യാർഥി പരിഹാരസെൽ

Must read

തിരുവനന്തപുരം∙  സ്വാശ്രയ കോളജുകളിൽ വിദ്യാർഥി പരിഹാരസെൽ നിലവിൽ വരുമെന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. കോളജ് പ്രിൻസിപ്പലായിരിക്കും സെല്ലിന്റെ ചെയർപേഴ്സണ്‍. ക്യാംപസുകളിൽ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. 

പല കോളജുകളിലും തിരഞ്ഞെടുപ്പു പേരിനുമാത്രമാകുന്നുണ്ട്. പരമാവധി ഇടങ്ങളിൽ വിദ്യാർഥി പ്രാതിനിധ്യം ഉറപ്പാക്കണം. പെൺകുട്ടികൾ, എസ്‍സി, എസ്ടി വിദ്യാർഥികൾ, ഭിന്നശേഷി വിഭാഗങ്ങളിലെ പ്രാതിനിധ്യം എന്നിവ കോളജിലും സർവകലാശാലകളിലുമുള്ള വ്യത്യസ്ഥ സെല്ലുകളിൽ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

വിദ്യാർഥികളുടെ അവകാശ പ്രഖ്യാപന രേഖ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ നിലവിൽ വരും. കോളജുകളിൽ കൗൺസിലിങ്ങ് ലഭ്യമാക്കുന്നതു വിദ്യാർഥികളുടെ അവകാശമായി അവകാശ പ്രഖ്യാപന രേഖയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

ഗസ്റ്റ് ലക്ചറർ നിയമനവുമായി ബന്ധപ്പെട്ട വ്യാജരേഖ വിവാദത്തിലും ആർഷോയുടെ മാർക്ക് ലിസ്റ്റ് വിഷയത്തിലും മന്ത്രി പ്രതികരിച്ചു. വ്യാജരേഖ ചമച്ച വിഷയത്തിൽ തെറ്റു ചെയ്തതു കെ വിദ്യയെന്നും കോളജ് പ്രിൻസിപ്പിലിനു പങ്കില്ലെന്നും മന്ത്രി പറഞ്ഞു.  

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കു എതിരെ ഉയർന്ന വിഷയത്തിൽ കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. സാങ്കേതിക തകരാറാണു സംഭവിച്ചത്. ജൂനിയർ വിദ്യാർഥികളുടെ കൂടെ ‘പാസ്ഡ്’ എന്നുകാണിക്കുന്ന ആർഷോയുടെ പേരിലുള്ള റിസൾട്ട് വന്നത് എങ്ങനെയെന്ന് അന്വേഷിക്കണം. ആർഷോയ്ക്കു പങ്കില്ലാത്ത കാര്യത്തിന്റെ പേരിൽ പ്രതിക്കൂട്ടിൽ നിർത്തരുതെന്നും മന്ത്രി പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week