KeralaNewsRECENT POSTS

പൊങ്കാലയിടാന്‍ എത്തിയ വിദേശികളെ മടക്കി അയച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പൊങ്കാലയിടാനെത്തിയ വിദേശികളെ മടക്കി അയച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കമലേശ്വരത്ത് പൊങ്കാലയിടാനെത്തിയ വിദേശികളെയാണ് മടക്കി അയച്ചതെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കോവളത്തെ ഒരു സ്വകാര്യ ഹോട്ടല്‍ അധികൃതരാണ് ഇവരെ എത്തിച്ചതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്ക് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button