KeralaNews

പ്രശസ്ത ഫുട്‌ബോള്‍ താരം കെ.വി ഉസ്മാന്‍ കോയ അന്തരിച്ചു

കോഴിക്കോട്: കേരള സന്തോഷ് ട്രോഫി ടീം അംഗമായിരുന്ന പ്രശസ്ത ഫുട്ബോള്‍ താരം കെ.വി.ഉസ്മാന്‍ കോയ അന്തരിച്ചു. ഡെംപോ ഉസ്മാന്‍ എന്നറിയപ്പെട്ടിരുന്ന ഉസ്മാന്‍ കോയ 1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമില്‍ സ്റ്റോപ്പര്‍ബാക്കായിരുന്നു.

<p>കോഴിക്കോട് എവിഎം അക്കാദമിയിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഡെംപോ ഗോവയില്‍ തിളങ്ങിയ ഉസ്മാന്‍ ടൈറ്റാനിയം, പ്രിമിയര്‍ ടയേഴ്സ്, ഫാക്ട് ടീമുകളിലും കളിച്ചിട്ടുണ്ട്. 1968ലാണ് അദ്ദേഹം ആദ്യമായി സന്തോഷ് ട്രോഫി കളിച്ചത്. ഉസ്മാന്‍കോയയുടെ സംസ്‌കാരം ഇന്ന് നടക്കും.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button