കോട്ടയം:നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. പഴകിയ ചോറ്, ഫ്രൈഡ് റൈസ്, മീൻ കറി, ചിക്കൻ, ബീഫ് ഫ്രൈ, എന്നിവയാണ് പിടിച്ചത്.പഴകിയ എണ്ണയും പിടിച്ചെടുത്തവയിൽ ഉൾപ്പെടും
ബേക്കറികളിൽ നിന്ന് ദിവസങ്ങൾ പഴക്കമുള്ള പലഹാരങ്ങളും പിടിച്ചെടുത്തു, കോടിമതയിലെ വേമ്പനാട് ലേക്ക്, വിൻസർ കാസിൽ ,നവഭാരത്, സബിദ,ശങ്കർ റ്റീ ഷോപ്പ്,ലിറ്റിൽ ബേക്കറി എന്നിവിടങ്ങളിൽ നിന്നാണ് മോശം ഭക്ഷണം പിടിച്ചെടുത്തത്.
ഹെൽത്ത് ഇൻസ്പെക്ടർ. സൈനുദ്ദീന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വിഭാഗം രാവിലെയോടെയാണ് നഗരത്തിലെ പത്തു ഹോട്ടലുകളിൽ പരിശോധന നടത്തിയത്.ഈ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുമെന്ന് ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ലീലാമ്മ ജോസഫ് പറഞ്ഞു.ഒപ്പം ഇനി ഇത്തരം കാര്യങ്ങൾ നടത്താതിരിക്കാനുദ്ദേശിച്ച് നോട്ടീസ് നൽകും, പരിശോധനകൾ ഇനിയും തുടരുമെന്നും അവർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ ജേക്കബ് സൺ, പ്രകാശ്, തങ്കം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനിൽ, അനീഷ്, വിജയകുമാർ, സാംകുമാർ, ജീവൻ ലാൽ, ജയൻ സ്കറിയ, ലിബിൻ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്, പിടികൂടിയ ഭക്ഷണം പിന്നീട് കുഴിച്ചുമൂടി.