ചേര്‍ത്തല: ആലപ്പുഴ ചേര്‍ത്തല നഗരത്തില്‍ വീണ്ടും കൊവിഡ് ആശങ്ക. ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. തെക്കെ അങ്ങാടിയിലെ പഴക്കച്ചവടക്കാരനും ഭാര്യക്കും മകനുമാണ് രോഗം ബാധിച്ചത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല.
നഗരസഭ മുപ്പതാം വാര്‍ഡ് അര്‍ത്തുങ്കല്‍ ബൈപ്പാസിന് സമീപത്താണ് ഇവര്‍ താമസിക്കുന്നത്. സമ്പര്‍ക്കപ്പട്ടിക തയാറാക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മറ്റൊരു മകനും കുടുംബവും നിരീക്ഷണത്തില്‍ പോകുകയും ചെയ്തു.
അതേസമയം ചികിത്സയിലിരിക്കെ മരിച്ച ചേര്‍ത്തല പട്ടണക്കാട് സ്വദേശി ചാലുങ്കല്‍ ചക്രപാണി (79)ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News