KeralaNewsRECENT POSTS
ചായയ്ക്ക് 35, പ്രഭാത ഭക്ഷണത്തിന് 140 രൂപ! ട്രെയിനിലെ ഭക്ഷണം ഇനി പൊള്ളും
തിരുവനന്തപുരം: ട്രെയിനിലെ ഭക്ഷണത്തിന്റെ വില കൂട്ടാനൊരുങ്ങി ഐആര്‍സിടിസി. രാജധാനി, ജനശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണത്തിന്റെ വിലയാണ് കൂട്ടാനൊരുങ്ങുന്നത്. ഐആര്‍സിടിസിയുടെ നിര്‍ദേശപ്രകാരമാണ് റെയില്‍വേ മന്ത്രാലയം വില വര്‍ധിപ്പിക്കുന്നത്.
ഫസ്റ്റ് എസി കോച്ചില്‍ പുതിയ നിരക്ക് പ്രകാരം ചായയുടെ വില 35 രൂപയാകും. സെക്കന്‍ഡ് എസിയില്‍ 20 രൂപയായിരിക്കും. തുരന്തോയിലെ സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ ചായയ്ക്ക് 15 രൂപ നല്‍കണം. ഇതില്‍ പ്രഭാതഭക്ഷണത്തിന് 65 രൂപയും ഉച്ചഭക്ഷണത്തിന് 120 രൂപയും വൈകീട്ടത്തെ ചായയ്ക്ക് 50 രൂപയുമാകും.
ഫസ്റ്റ് എസിയിലെ പ്രഭാത ഭക്ഷണത്തിന് 140 രൂപയായിരിക്കും. സെക്കന്‍ഡ് എസിയില്‍ 105 രൂപ. ഉച്ചഭക്ഷണത്തിന് ഇത് 245ഉം 185 രൂപയുമാകും. വൈകീട്ടത്തെ ഭക്ഷണത്തിന് ഫസ്റ്റ് എസിയില്‍ 140ഉം മറ്റ് എസികളില്‍ 90 രൂപയുമാക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News