മുംബൈ : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കുന്നു. അടുത്ത അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളില്‍ മൂന്ന് ജംബോ ഫീല്‍ഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും ഫോര്‍ സ്റ്റാര്‍, ഫെവ് സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റുമെന്നും ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനാണ് അറിയിച്ചത്.
നഗരത്തിലെ മൂന്ന് സ്ഥലങ്ങളില്‍ ഈ സൗകര്യങ്ങള്‍ സ്ഥാപിക്കുമെന്നും 200 ഐസിയു കിടക്കകളും 70 ശതമാനം ഓക്സിജന്‍ കിടക്കകളും ഉള്‍പ്പെടെ 2,000 കിടക്കകള്‍ ഉണ്ടാകുമെന്നും ബിഎംസി മേധാവി ഇക്ബാല്‍ സിംഗ് ചഹാല്‍ പറഞ്ഞു.