News

ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ച നിലയില്‍

ചണ്ഡിഗഡ്: ഹരിയാനയിലെ പല്‍വാലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍. നരേഷ്, ഇയാളുടെ ഭാര്യ, ഇവരുടെ രണ്ടു കുട്ടികള്‍, നരേഷിന്റെ മരുമകള്‍ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പല്‍വാലിലെ ഔറംഗബാദിലുള്ള വീടിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

നരേഷ് ഭാര്യയ്ക്കും കുട്ടികള്‍ക്കും ഉറക്ക ഗുളികകള്‍ നല്‍കിയശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായിരിക്കാമെന്ന് പോലീസ് പറഞ്ഞു. പിന്നീട് നരേഷും തൂങ്ങിമരിച്ചു. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് സജ്ജന്‍ സിംഗ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button