ഫയര്‍ഫോഴ്‌സ് ഉപേക്ഷിച്ച ദൗത്യം സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി വിജയകരമായി പൂര്‍ത്തീകരിച്ച് കേരളത്തിന്റെ സ്വന്തം മത്സ്യത്തൊഴിലാളികള്‍
ശ്രീകണ്ഠാപുരം: പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉപേക്ഷിച്ച ദൗത്യം ഏറ്റെടുത്ത് കേരളത്തിന്റെ സ്വന്തം മത്സ്യതൊഴിലാളികള്‍. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് മൂന്ന് ദിവസമായി ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തില്‍ കുടുങ്ങി കിടന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് സ്വന്തം ജീവന്‍ പോലും പണയംവെച്ച് മത്സ്യത്തൊഴിലാളികള്‍ രക്ഷകരായത്. കണ്ണൂരില്‍ നിന്ന് ബോട്ടുമായി എത്തിയ മത്സ്യത്തൊഴിലാളികളാണ് ജീവന്‍ പോലും പണയം വച്ച് ഇവരെ രക്ഷപെടുത്തിയത്.
ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഫയര്‍ഫോഴ്‌സ് സംഘത്തിന് ഈ പ്രദേശങ്ങളില്‍ എത്താന്‍ സാധിച്ചിരുന്നില്ല. ഈ ദൗത്യമാണ് മത്സ്യത്തൊഴിലാളികള്‍ ഏറ്റെടുത്തത്. ഫയര്‍ഫോഴ്സ് സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് മത്സ്യതൊഴിലാളികള്‍ ഇവരെ രക്ഷപെടുത്തിയത്. ഇന്ന് മൊത്തം ഏഴ് പേരെയാണ് മത്സ്യ തൊഴിലാളികള്‍ രക്ഷിച്ചത്. അതിനിടെ ശ്രീകണ്ഠാപുരത്ത് ശക്തമയ മഴ തുടരുകയാണ്.