EntertainmentKeralaNews

ജപ്തി ഭീഷണി നേരിട്ട് മോളി കണ്ണമാലിയുടെ വീട്, ആധാരം തിരിച്ചെടുത്ത് നൽകി ഫിറോസ് കുന്നംപറമ്പിൽ

കൊച്ചി:  വീടിന് ജപ്തി ഭീഷണി നേരിടുകയാണെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് നേരത്തെ നടി മോളി കണ്ണമാലി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വീടിന്റെ ആധാരം തിരിച്ചെടുത്തുകൊടുത്തിരിക്കുകയാണ് ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മോളി കണ്ണമാലി ചേച്ചിക്ക് കൊടുക്കരുതെന്നും ഈ പ്രശ്നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

‘സിനിമാ ഫീൽഡിൽ ഒരുപാട് ആൾക്കാരുണ്ടെങ്കിലും ആരും എന്നെ ഇത്ര അകമഴിഞ്ഞ് സഹായിച്ചിട്ടില്ല. സത്യമായിട്ടും സഹായിച്ചിട്ടില്ല. സഹായിച്ചിട്ടുള്ള ആൾക്കാരെയൊക്കെ എനിക്കറിയാം. അങ്ങനെയാരും എന്നെ സഹായിച്ചിട്ടില്ല. രണ്ടോ മൂന്നോ പേരേ എന്നെ സഹായിച്ചിട്ടുള്ളൂ. എന്റെ ജീവിതം തന്നെ എനിക്ക് തിരിച്ച് തന്നിരിക്കുകയാണ് ഇപ്പോൾ. ചേച്ചിക്ക് ഒരുപാട് നന്ദിയുണ്ട്. മകന് വേണ്ടി എല്ലാ ദിവസവും ദൈവത്തിനോട് പ്രാർത്ഥിക്കും. എന്റെ മക്കൾക്ക് പുറത്തേക്ക് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാക്കി ചാനലുകാർ.’- മോളി കണ്ണമാലി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മോളികണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്……ഈ പ്രശ്നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ട്……നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്തൻ ഈ കണ്ടുമുട്ടൽ കൊണ്ട് സാധിക്കുംശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുൻപ് അത്യാസന്ന നിലയിൽ മോളിചേച്ചി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു തുടർചികിത്സക്കും ഹോസ്പിറ്റൽ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോൾ ചികിത്സക്ക് 2 ലക്ഷത്തി 50,000/-രൂപ നൽകിയിരുന്നു

പിന്നീട് സുഖം പ്രാപിച്ചു വീട്ടിൽ എത്തിയപ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് പറഞ്ഞത് വീട് ജപ്തി ആവാൻ പോവുകയാണ് ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എന്റെ കുടുംബം ഈ മാസം 20ന് ലാസ്റ്റ് ഡേറ്റ് ആണ് ഈ മക്കളെയും കൊണ്ട് ഞാൻ എങ്ങോട്ടുപോവും എന്നതായിരുന്നു അന്നെന്റെ കൈ പിടിച്ചു കരഞ്ഞു പറഞ്ഞത്.അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ഈ കുടുംബത്തെയും അവരുടെ പ്രയാസവും നമുക്ക് തീർക്കാൻ സാധിച്ചു.ഇന്ന് മോളിചേച്ചിയുടെ സന്തോഷം കണ്ടില്ലേ ആ വാക്കുകൾ നിങ്ങൾ കേട്ടില്ലേ,ഇതൊക്കെയാണ് ഈ പ്രവർത്തനത്തിലെ നമ്മുടെ ലാഭം…….

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button