KeralaNewsUncategorized
യുഎസില്‍ വൈറ്റ്ഹൗസിന് പുറത്ത് വെടിവയ്പ് : ട്രംപിനെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ്ഹൗസിനു പുറത്ത് വെടിവയ്പ്. വൈറ്റ്ഹൗസിന്റെ മൈതാനത്തിനു പുറത്താണ് വെടിവയ്പുണ്ടായത്. ഇതേതുടര്‍ന്നു പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
പ്രതിയെ ഉടന്‍തന്നെ സുരക്ഷാ ഉദ്യോസ്ഥര്‍ കസ്റ്റഡിയിലെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ പ്രതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പിടികൂടിയശേഷം ട്രംപ് വാര്‍ത്താസമ്മേളനം പുനരാരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News